കുറും കവിതകള്‍ 82
കുറും കവിതകള്‍ 82
കുറുബാനയുടെ നിറവില്‍
കുറുനിരകള്‍ക്കിടയില്‍ നിന്നും
ഒരു ഒളിഞ്ഞുനോട്ടം
മദ്ബഹയില്‍ നിന്നും
കുന്തിരിക്ക സുഗന്ധത്തിനൊപ്പം
നിന്റെ മണവും ആത്മ സുഖം
പള്ളി ബെഞ്ചിലെ
ചാരി ഉറക്കം
സ്വര്‍ഗ്ഗ കനവുകള്‍
നിത്യ പ്രാത്ഥന
ധൂപ കുറ്റികള്‍ക്കു
മനം മടുപ്പ്
മനസ്സുതുറപ്പുകളുടെ
മായാലോകത്ത്
കുമ്പസാര കൂടിനു വീര്‍പ്പുമുട്ട്
ചുമരിലെ മാലാഖയെ
കണ്ടു ചിരിച്ച ചുണ്ടുകള്‍ വിതുമ്പി
മാമോദിസ
പള്ളിമെടയിലെ
കുശിനിക്കുള്ളില്‍
മണങ്ങളുടെ വെഞ്ചരിപ്പു
പള്ളി മണികള്‍
നിലക്കാതെ ചിലച്ചു
കത്തുന്ന പുര
വിലാപയാത്ര
സെമിത്തേരി
ഏറ്റുവാങ്ങി
നെഞ്ചാടുയടുക്കിയ
വേദ പുസ്തകത്തിലെ
സങ്കീര്‍ത്തനങ്ങളില്‍ മുന്തിരി പൂത്തു
റാസക്കിടയില്‍
മുത്തു കുടകിഴില്‍
കണ്ണുകളുടെ കൈമാറ്റങ്ങള്‍
കണ്ണു നിറഞ്ഞു
കീശ ഒഴിഞ്ഞു
സോത്ര കാഴ്ച
ധനവാന്റെ കിഴിക്കെട്ടിനു മുന്നില്‍
വിധവയുടെ ചില്ലി കാശ്
യഹോവയുടെ സംതൃപ്തി
നെഞ്ചിടിപ്പുകള്‍
ഏറി കുറഞ്ഞു
അന്തി കൂദാശ
Comments