കുറും കവിതകള്‍ 78


കുറും കവിതകള്‍ 78

കാടും പടലും
പറിച്ചു കെട്ടി
ഉഷരമാകുന്നു ഭൂമിയെ

നിരാശവേണ്ട
അദ്രിശ്യ  കരങ്ങള്‍ക്കായി
പ്രത്യാശിക്കാം

അമര്‍ഷം നിറയും മൗനത്തിന്‍
എന്നിലുള്ള സംഘര്‍ഷം
നിന്റെ പ്രണയാഭ്യര്‍ത്ഥനക്കുള്ള മറുപടി


വേദനക്കൊപ്പം
നല്‍കിയ മുലപ്പാലിനു
ഉപ്പു രസവും


കണ്ണീര്‍ പാടത്ത്
നൊമ്പരങ്ങല്‍ക്കൊപ്പം
ഉപ്പിനു ക്ഷാമമോ


ക്ഷേത്രത്തില്‍ വച്ചു മനസ്സില്‍
ദീപാങ്കുരങ്ങള്‍ തെളിഞ്ഞു ഒപ്പം ഭക്തിയും
പണത്തിന്‍ ചിന്ത ഒഴിഞ്ഞു നിന്നു ,


ബിനാലെ കാഴ്ചകളില്‍
മനമറിയാതെ ഒരു നിമിഷം
മൗനത്തിലാണ്ട് പോയി

Comments

ajith said…
ആശംസകള്‍
നിരാശവേണ്ട
അദ്രിശ്യ കരങ്ങള്‍ക്കായി
പ്രത്യാശിക്കാം

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “