എന്റെ പുലമ്പലുകള്‍ -13
എന്റെ പുലമ്പലുകള്‍ -13
ഞാന്‍ ജനിച്ചപ്പോള്‍ ഒരുപാടു കരഞ്ഞിരുന്നു
ലോകം അപ്പോള്‍ ഏറെ ചിരിച്ചിരുന്നു
ഒരു ദിവസം ഇതുനു പകരം ചോദിക്കണം
എപ്പോള്‍ അവര്‍ കരയും അപ്പോള്‍
ചിരിച്ചു കൊണ്ടുണരണമെനിക്ക്
എപ്പോള്‍ ചില സ്വപ്നങ്ങള്‍ അപൂര്‍ണ്ണമാവുന്നുവോ
അപ്പോള്‍ ഹൃദയ വേദന കണ്ണുനീരില്‍ കുതിര്‍ന്നു ഒഴുകുന്നു
പറയുന്നു ചിലര്‍ ഞാന്‍ നിങ്ങളുടെ മാത്രമാണെന്ന്
എങ്ങിനെ എന്നറിയില്ല അവരും മൊഴി ചൊല്ലി അകലുന്നുവല്ലോ
ഒരു പക്ഷെ ഈ ഹൃദയത്തിലെ
എല്ലാ കാര്യങ്ങളും മറക്കുവാന്‍ കഴിയില്ല
അടഞ്ഞ കണ്ണുകളില്‍ സ്വപ്നത്തെ അലങ്കരിക്കാറുണ്ട്
സ്വപ്ന ലോകത്തെ തീര്‍ച്ചയായും സുക്ഷിക്കണേ സുഹൃത്തെ
എന്തെന്നാല്‍ സത്യം പലപ്പോഴും
ലോകത്തിനെ കണ്ണുനീര്‍ അണിയിക്കാറുണ്ടല്ലോ
Comments
അപ്പോള്‍ ഹൃദയ വേദന കണ്ണുനീരില്‍ കുതിര്‍ന്നു ഒഴുകുന്നു
ആശംസകള്‍