കുറും കവിതകള്‍ -90 - കനിവും കാത്തു


 കുറും കവിതകള്‍ -90  - കനിവും കാത്തു

മേഘമാര്‍ന്ന മാനവും
മഴകാത്തു മണ്ണും
തേടുന്നു പിറവിയുടെ നൊമ്പരം

വെയിലേറ്റു ദാഹവുമായി
തടാകത്തിന്‍ വെമ്പലും
മഴകാത്തവയലും ഇന്നിന്‍ ദുഃഖം

വറുതിക്കു അറുതി തേടി
വെറുതെ മാനം നോക്കി
വെറുപ്പ്‌ ഇനി ആരോടു

മേഘമല്ലാറും
മേഘവര്‍ഷിണി പാടിയിട്ടും
മഴയുടെ പിണക്കം മാറിയില്ല

ഇരുട്ടിലാഴും മാനം
കനിഞ്ഞില്ലെങ്കില്‍
കേരളക്കരയാകെ

Comments

ajith said…
സ്വയംകൃതാനര്‍ത്ഥമോ എന്തോ
ഇനി കനിവും കാത്തിരിക്ക തന്നെ
ഇരുട്ടിലാഴും മാനം
കനിഞ്ഞില്ലെങ്കില്‍
കേരളക്കരയാകെ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “