കുറും കവിതകള്‍ 76


കുറും കവിതകള്‍ 76


കാറ്റ് അമ്മാനമാടി
കളിക്കുന്നു ആകാശത്തു
മഴമേഘങ്ങളെ

മലകള്‍ കുലുക്കൊഴിഞ്ഞു
തുപ്പുന്നു
തടാകത്തിലേക്ക്

കടലിന്‍ ആഴം
അളക്കാന്‍ ഒരു
ഉപ്പു പാവയാലാകുമോ

അഗ്നി ശുദ്ധി വരുത്തിയ
താലിയുടെ വിശുദ്ധിക്കാക്കുന്നവളുടെ
മനസ്സ് പത്തരമാറ്റ്

കണ്ഠശുദ്ധി വരുത്തുന്ന
നാഗസ്വരക്കാരന്റെ മുന്നില്‍
ഒരു വാളന്‍ പുളിയുമായി മറ്റൊരുവന്‍

ഇടനെഞ്ചുപൊട്ടിയ ഇടക്കയും
ഇടറി കരയുന്ന സോപാന ഗായകന്‍
ഒട്ടിയ വയറിന്‍ വിലാപ സംഗീതം

ഫ്ലെക്സിലായി  കാണാൻ
നാം ഉണ്ടാവില്ലല്ലോ
എന്നൊരു വൈകളബ്യം

വിശപ്പൊരു ശപ്പനാണ്
അപ്പനാണ്   എന്തിനും
വഴിയൊരുക്കുമവന്റെ പ്രവർത്തികൾ

അവളൊന്നു കരഞ്ഞില്ലെങ്കിൽ
ഭൂവിതിൽ ആർക്കും സുഖമെന്നതു
ലഭ്യമാകുമോ മഴമേഘമേ

അവളൊന്നു തുടുത്താൽ
അരികത്തു വന്നാഞ്ഞുലയും
തിരക്കുമുന്നിൽ വിധേയനായ തീരം

സത്യത്തിൻ മുഖമെന്നും
സുന്ദരമാണ് അതിനുയെറെ
ചമയങ്ങളൊന്നുമേ  വേണ്ടല്ലോ  

മഴമേഘങ്ങളാൽ
ചാലിച്ചൊരു
വർണ്ണ വിസ്മയം എഴുനിറത്തിൽ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “