ജന്മ സാഭല്യം

ജന്മ സാഭല്യം 

കാലത്തിന്‍ നൊമ്പരങ്ങളൊക്കെ നെഞ്ചിലെറ്റി 
കാണുവാന്‍ ഏറെ കൊതികൊണ്ടു നടന്നു 
മനമെന്ന മഞ്ചലിലെറ്റിയ സ്വപ്നങ്ങള്‍
കീറാമാറാപ്പിലോതുക്കി സഞ്ചാര പഥങ്ങളില്‍ 
ഓര്‍മ്മതന്‍ ചക്രവാള സീമകള്‍ക്കപ്പുറം 
മറവിയുടെ നിഴലുകള്‍ മുടല്‍മഞ്ഞു പോല്‍ 
ജന്മ ജന്‍മാന്തരങ്ങളെ പഴിചുമത്തി മുന്നേറുമ്പോള്‍ 
വിടാതെ പിന്‍തുടരുന്നു കര്‍മ്മ കാണ്ഡങ്ങളുടെ
ബാന്ധവം ഏറെ അപ്പോഴും നിലനിന്നു പോന്നു
കാതങ്ങളെറെയകലെ എങ്കിലുമൊരു മാറ്റങ്ങളില്ലാതെ
വിഗ്രഹങ്ങളൊന്നും ഉടയാതെ നിറകാഴ്ചയില്‍
പ്രകാശപൂരകമായി തെളിഞ്ഞു മായാതെ ആ മുഖം
ഇനിയെന്തെനറിയാതെ ഇഹപരലോകത്തെയൊക്കെ
സാക്ഷിയാക്കി പറയുന്നില്ല ,മറക്കുവാനാവില്ല
ഒരിക്കലും പൊയ്പ്പോയ നാളുകളിനിയും
മടങ്ങിവരുകില്ലല്ലോയി ജീവിതമെന്നൊരു
മൂന്നയക്ഷരങ്ങലുടെ മായാ
വലയത്തിനു ചുറ്റുമായി തിരിയാതെ
അന്ത്യകാലത്തെങ്കിലും അറിയുക
എന്നുള്ളിലെ ഉള്ളതിനെ അറിഞ്ഞു മുന്നേറുകിലെ
ജന്മം സഭലമായി തിരുകയുള്ളൂ

Comments

Cv Thankappan said…
എന്നുള്ളിലെ ഉള്ളതിനെ അറിഞ്ഞു മുന്നേറുകിലെ
ജന്മം സഭലമായി തിരുകയുള്ളൂ
നന്നായിരിക്കുന്നു കവിത
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “