Saturday, April 6, 2013

കുറും കവിതകള്‍ 80


കുറും കവിതകള്‍ 80

ഇതൾ കരിഞ്ഞ
മോഹസ്വപ്നങ്ങള്‍
വേനലിനെ പഴിക്കുന്നു

വിണ്ടു കീറിയ
മണ്ണിന്റെ മനമറിയാതെ
കലപ്പയുമായി കര്‍ഷകന്‍

പുതു മണ്ണിന്‍
മണം മനസ്സില്‍
മദനോത്സവം


ഉരുള്‍പൊട്ടി
മലയിടിഞ്ഞു
മനസ്സിടിഞ്ഞു


മതിലിടിഞ്ഞ്
മരണം എണ്ണാന്‍
മാധ്യമപ്പട

കണ്ണുനീര്‍ കയങ്ങളില്‍
മുങ്ങി താണോരു
കണ്പോള മിടിച്ചു

സന്തോഷമോ  സങ്കടമോ
വരും വരാഴികയറിയാതെ
കണ്‍പീലി തുടിച്ചു

2 comments:

ajith said...

നന്നായി

Cv Thankappan said...

നല്ല വരികള്‍
ആശംസകള്‍