പ്രണയമേ നീ എവിടെ ?!!
പ്രണയമേ നീ എവിടെ ?!!
ഇന്നെനിക്കു നിന്നെ കുറിച്ചോന്നു
അറിയാനായി തിരഞ്ഞു ഞാന്‍
കാടും മേടും കാട്ടാറുകളും കല്ലും മുള്ളും
ചവിട്ടിയെറെ എന്നിട്ടും കണ്ടില്ലല്ലോ
കരളിന്‍ നൊമ്പരം ആരോടു ചൊല്ലു
കരകാണാകടലലയൊടു ചോദിച്ചു
കണ്ണില്‍ വിടരും സ്വപ്നങ്ങളോടും
കണ്ടുവോ എന്ന് തിരക്കി ഞാന്‍
എല്ലാവരും തന്നൊരു മറുപടി
മൗനം മാത്രമായി തുടരുന്നു
പ്രണയമേ നീ കഠിന ഹൃദയയോ
ഒളിച്ചിരിക്കുന്നുവോ എന്നില്‍നിന്നും ?!!
Comments
ശുഭാശംസകൾ...