കുറും കവിതകള്‍ -77


കുറും കവിതകള്‍ -77

കരകാണാ കടലാല തേടി
മോഹമെന്നും സഞ്ചരിച്ചു
അവസാനമോ ആറടി മണ്ണുമാത്രം

"തലയിൽ പന്തം കൊളുത്തി
തറയില്‍ ഭഗവതിയെ നമിച്ചു
നെഞ്ചിനുള്ളിലൊരു കടകണക്കിന്‍ നൊമ്പരം"

ചോര്‍ന്നു പകര്‍ന്നു കിട്ടിയൊരു
ചൊല്‍ക്കാഴ്ച്ചയുടെ നിറങ്ങളോക്കെ
തെഞ്ഞും മാഞ്ഞും പോയല്ലോ പഴമണമേ


ഉദ്യാനത്തില്‍ മഴുവിന്റെ തേര്‍വാഴ്ച
കണ്ണുനീര്‍ വാര്‍ത്തു കിടന്നു നിലത്തു
ഇലയും പൂവും കായും

കാറ്റിനൊപ്പം
കരിലകളുടെ
സഞ്ചാരം ചക്രവാളത്തോളം

കൈ തലം കൊണ്ട്
ചെറുത്ത മഴ കഴിഞ്ഞപ്പോള്‍
മൂക്കിലുടെ പൈയ്യ്ത്തു നീരു

വിരഹമാര്‍ന്നു
ഒഴുകി നടക്കും മനസ്സിനു
തടയണയായി  തലയിണ

മറുകര കാണാതെ
പെയ്യ്ത്തു നീരിനോപ്പം
മനസ്സും ഒഴുകി നടന്നു

മലവെള്ള പാച്ചിലിനൊപ്പം
മനസ്സില്‍ വാക്കുകളുടെ
കുത്തൊഴുക്ക്

മൊഴി മാറ്റി വന്ന
മലയാളമവള്‍ക്കു
ഏഴഴക്

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “