ബോണ്‍സായിയുടെ ദുഃഖം
ബോണ്‍സായിയുടെ ദുഃഖം
എന്തെ കണ്ടിട്ടും കാണാത്ത പോലെ
മുഖം തിരിക്കുന്നു മനസ്സിന്റെ നൊമ്പരങ്ങങ്ങള്‍
കാട്ടാന്‍ തയ്യാറാവാത്ത പോല്‍
കതിരോലും പാടവും താണ്ടി
തെങ്ങിന്‍ ഉച്ചിയില്‍ എത്തിയല്ലോ
എന്നാലുംഎന്തെ നീ മുഖം തിരിക്കാത്തു
എൻ ജാലകപ്പഴുതുലൂടെത്തിനോക്കാതെ
പരീക്ഷിക്കുന്നുവോ ക്ഷമയെ
നിശ്വാസങ്ങള്‍ കൊടും കാറ്റായി മാറും മുന്‍പേ
നീര്‍ക്കണങ്ങള്‍ പേമാരി ആകും മുന്‍പേ
മൂളലുകള്‍ അലര്‍ച്ചയാകും മുന്‍പേ
നിന്‍ മൌനം എന്നെ വേട്ടയാടുന്നു
എവിടെ നിന്‍ നിഴല്‍പോലും കാണാനില്ലല്ലോ
ഇനി ഞാന്‍ മടങ്ങുന്നു നേരിയ ഓര്‍മ്മകളുടെ
കിരണങ്ങള്‍ നെയ്യും മറവിയുടെ മറനിക്കി കൊണ്ട്
നിനക്കായ് രചിക്കാൻ കവിതയുണ്ടിനിയും
അകറ്റുമോ എന്നിലെ ഇരുളിൻ ഗർജനം
അലിക്കുമോ എന്നിലെ സ്വാർത്ഥ ശൃംഗങ്ങളെ
പോരുക വേഗമീ താഴ്വര പൂകുവാൻ.
Comments