വരുന്നോ നീയും
വരുന്നോ നീയും
നിദ്ര കീറി പകുത്ത് പുതച്ചു നമ്മൾ
നിദ്രാ വിഹീനമിന്നുരാവുകൾ
കണ്ടു പങ്കുവച്ച കനവുകളൊക്കെയിന്നു
നിനവിന്‍ പുസ്തക താളില്‍ കാണുമ്പോള്‍
എഴുതാന്‍ മറന്നൊരു വാക്കുകളൊക്കെ
ഇന്നെന്‍ ഓര്‍മ്മയില്‍ തെളിയുന്നു
വരുമെങ്കില്‍ പോകാമിനിയാ
ശാന്തിയും സമാധാനവും മൗനവും
കുത്തി ഒലിച്ചു വരുന്നൊരു
ഹിമവല്‍ തടങ്ങളിലായി
വാനപ്രസ്ഥത്തിനായി
മറുപടിയായി അവള്‍ ചോദിച്ചു
ഇല്ലേ ഇതൊക്കെ ഇവിടെയും എന്ന്
മറുപടി നല്‍കി സ്വന്തനത്തോടെയിങ്ങനെ
പിള്ളേരുടെ ആട്ടും തുപ്പും സഹിക്കെണ്ടാ
ഇല്ലായെങ്കില്‍ കഴിയുകയും വേണ്ടാ
വൃദ്ധ സധനം മോഹനം നിനക്ക്
ഒപ്പം സദനത്തിലെ വാഡന്റെ കണ്ണുരുട്ടുകളും
Comments
ശുഭാശംസകൾ....