കുറും കവിതകൾ - 87


കുറും കവിതകൾ - 87

കതിരണിഞ്ഞ പാടവും
അവൾ തൻ മനസ്സും
ഒരുപോലെ പ്രണയം വിതറി

ചിലങ്ക  അണിഞ്ഞ
പാദങ്ങൾക്ക്
നർത്തനം  മോഹനം

ഹരി മുരളീരവ മധുരം
പകരും ചുണ്ടുകൾക്ക്‌
ഹൃദയരാഗം ഹൃദിസ്ഥം

രസമുകുളള്‍ക്കു സ്വാദും
ഹൃദയത്തില്‍ സ്നേഹവുമായി
സാമീപ്യം സ്വർലോക സുഖം


മോഹങ്ങള്‍ മനസ്സിലേറ്റി
അധ്വാന ഫലത്തിനായി
അങ്ങാടിയിലേക്ക്


ഓര്‍മ്മകള്‍ ചേക്കേറിയ
പനിനീര്‍പുഷ്പ ദളങ്ങള്‍ഉറക്കമുണരുന്നു
അടഞ്ഞ പുസ്തകത്തില്‍ നിന്നും


നാളെയുടെ കരുത്തു
മണ്ണയപ്പകളിയുമായി മുറ്റത്തു
വിരിഞ്ഞ ബാല്യം ഓർമ്മയിൽ


പ്രണയത്തിന്‍
കൈ മാറ്റങ്ങളുടെ
തിരുശേഷിപ്പുകള്‍ ഓർമ്മ താളില്‍


ഉരുംപേരും  വിട്ടു
ഉരുവുകള്‍ തീന്‍ മേശമേലെറാന്‍
യാതനയെറും അന്ത്യയാത്ര

പച്ചിപ്പുകളുടെ നടുവില്‍
കൈ കുപ്പുവാന്‍ ഒരു ഇടം
തേടി ദേവി സന്നിധിയിൽ

സാന്ത്വനം തേടും
ഹരിത ചാരുതയില്‍
വര്‍ദ്ധ്യക്ക്യ സല്ലാപം

പച്ചിപ്പുകളില്‍
ഓര്‍മ്മകള്‍  അയവിറക്കും
വാനപ്രസ്ഥാശ്രമം

Comments

Cv Thankappan said…
പച്ചിപ്പുകളില്‍
ഓര്‍മ്മകള്‍ അയവിറക്കും
വാനപ്രസ്ഥാശ്രമം

ആശംസകള്‍
ajith said…
വാനപ്രസ്ഥത്തില്‍...
ഓർമ്മകൾ തിളങ്ങട്ടെ .... ആശംസകൾ .

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “