കുറും കവിതകള്‍ -88
കുറും കവിതകള്‍ -88
ദിനരാത്രങ്ങള്‍ പോയി മറഞ്ഞു
വിരസതയും
അലസതയുമെറി
പെരുമയില്ലാത്ത
എളിമയാണ്
ഏറെ മഹത്തരം
ഇളം മേനിയെ
പിഴുതെറിഞ്ഞു രസിക്കുന്നു
ഞരമ്പ് രോഗികള്‍
സര്‍പ്പസൗന്ദര്യമെ
നിന്നെ സൃഷ്ടിച്ചപ്പോള്‍
വിഷമെന്തിന്നുള്ളിൽ നിറച്ചു
വാനിലെ വെള്ളി താലാം
കാട്ടിയമ്മ സ്‌തന്യംനല്‍കുന്നു
മടിയിലോരമ്പിളിയെ
കിനാവുയെറുന്നു
കുസൃതി കാട്ടുന്നു
നിലാമാനവും മനവും
മനം തേടുന്നു
ധ്യാനാത്മകത
മുഖം മൗനം
വായനവിന്യസിക്കണം
മനസ്സും ശാന്തമാവണം
എങ്കിലേ എഴുതാനാവു
പദധ്യാനം
വായനയെറെ വേണം
എഴുത്തു നിലച്ചു
വാക്കുകള്‍ വരുതിയിലില്ല
മനസ്സ് മടുത്തു
എഴുത്ത് വിടുന്നു ,ആര്‍ക്കു ചേതം
സന്ധ്യക്കും സിന്ദൂരത്തിനും
കര്‍പ്പൂര ചന്ദന പരിമളം
മനം ആനന്ദഭൈരവിയില്‍ അലിഞ്ഞു
മൊഴി മുട്ടി
തഴുതിട്ടു മനസ്സിന്‍
കവിതാ ഭ്രാന്ത്
Comments
മനസ്സും ശാന്തമാവണം
എങ്കിലേ എഴുതാനാവു
നന്നായിരിക്കുന്നു.
ആശംസകള്‍