ഏകാന്തതയുടെ അനുഭവങ്ങള്‍


ഏകാന്തതയുടെ അനുഭവങ്ങള്‍ 
 
ഇനിയും എഴുതിയാലോടുങ്ങാത്ത  വരികളുമക്ഷരങ്ങളുമാണ് 
ഏകാന്തതയുടെ അനുഭവങ്ങള്‍
നിശബ്ദതയുടെ താഴവരങ്ങളില്‍ കുളിരുകൊരും ചിന്തകള്‍ .

നിശേഷ്ടമായങ്ങു കണ്കാഴ്ച്ചകള്‍ കണ്ടു ആകാശത്തിലേക്ക് 
ഉറ്റു നോക്കി ചന്ദ്രബിബം മറയും വരെ നക്ഷത്രങ്ങള്‍ ,
ഉഴറാതെ ചിമ്മിയടയുന്ന  മൗനത്തില്‍ അറിയാതെ 
കണ്ണ് ചിമ്മുമ്പോള്‍  വേട്ടയാടപ്പെടുന്ന സ്വപ്നങ്ങളില്‍ ,
മാലേയ കുളിരിന്‍ മടിയില്‍നിന്നും ഉണരുമ്പോള്‍ .
മേദസ്സും രേതസ്സും ചേര്‍ന്നോഴുകിയ മണം 
കോര്‍ത്തിണക്കിയ കഴമ്പില്ലായിമ്മ അലട്ടി കൊണ്ട് 
മരിക്കാതെ ചിന്ത ഉണര്‍ത്തിയ ചിതയില്‍ എരിയും
മനസ്സിനെ രക്ഷിച്ചു ,ഏകാന്ത സ്വര്‍ഗ്ഗത്തില്‍ നിന്നും .

എഴുതി തീര്‍ക്കാനാവാത്ത ഹൃദയകവിതകളെ വെട്ടി തിരുത്തിയ 
ഉള്‍ താളിലെ വാക്കിന്‍ കുമ്പാരത്തില്‍ നിന്നും 
പുറത്തേക്കിറങ്ങി   ഓടി രക്ഷേപ്പെടണം 

Comments

shanu said…
അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല .... ആശംസകള്‍ മാഷെ
Unknown said…
നല്ല കവിത ....ഏകാന്തത ...:(
Unknown said…
pls check the splling

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “