എന്തെ ആരും അറിയാതെ പോയി
എന്തെ ആരും അറിയാതെ പോയി
സ്വപ്നത്തിലെന്നോണം വന്നകലുന്നു
സ്വന്തമെന്നു കരുതുന്നവരെ മറന്നുയകലുന്നു
എന്തിനാണി ശിക്ഷ തന്നകലുന്നത്
ആദ്യം ചിരിപ്പിച്ചു പിന്നെ കരയിച്ചുയകലുന്നുവല്ലോ
ഈ ജീവിതം എത്ര ആയിരം ദുഃഖങ്ങള്‍ തന്നകന്നു
എപ്പോഴൊക്കെ സ്നേഹിച്ചുവോ
അപ്പോഴൊക്കെ ഒരായിരം വഞ്ചനയും കുട്ടുവന്നു
ഇന്നുമാതോര്‍ക്കുമ്പോള്‍ ഹൃദയം മിടിക്കുന്നെറെ
ഭയം തോന്നുന്നു ആ കാറ്റിന്‍ ഗതി എപ്പോഴാണ്
സന്തോഷം കൊണ്ട് വരിക
ഉലകം സ്വന്തമാക്കി വിട്ടകലുന്നു
ബന്ധങ്ങള്‍ മറ്റുള്ളവരോടു ചേര്‍ക്കുന്നു
ഒരു പൂവുപോലും അടര്‍താത്തവരുടെ
ഹൃദയത്തില്‍ മുള്ള് കൊള്ളിച്ചകലുന്നുവല്ലോ
എന്തെ ആരും അറിയാതെ പോയി
Comments
തളരിതമായ ഹൃദയം കൊണ്ടു നാം
സ്നേഹിച്ചതൊക്കെയും നാളെ ..
അല്ലെങ്കില്‍ അടുത്ത നിമിഷം സന്താപം
കൊണ്ടു വരുന്നു ..
ഒരു പൂവ് അടര്‍ത്തി നോവിക്കാത്തവരെ പൊലും
ആഴമുള്ള മുറിവിന്റെ നീറ്റലില്‍ കുരുക്കുന്നു ..
കാലമോ , മനസ്സൊ അറിവതില്ല ..
ബന്ധങ്ങള്‍ മറ്റുള്ളവരോടു ചേര്‍ക്കുന്നു
ഒരു പൂവുപോലും അടര്‍താത്തവരുടെ
ഹൃദയത്തില്‍ മുള്ള് കൊള്ളിച്ചകലുന്നുവല്ലോ
എന്തെ ആരും അറിയാതെ പോയി