ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ


ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ          
 

ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ         
ഞെട്ടറ്റുവീഴും പത്രങ്ങളെ നോക്കിയങ്ങു   
ഞെട്ടിക്കും അട്ടഹാസമുതിര്‍ക്കുന്നു
പുതിയില കാറ്റിനോടൊപ്പം 
നിഴലിക്കും വര്‍ഷ കണങ്ങളോടൊപ്പം
നാണിക്കും  കാഴ്ചകളിന്നു  നാം കാണ്മു വാര്‍ദ്ധക്യമേ
നിന്നെ പെരുവഴികളിലും പാണ്ഡിക ശാല തിണ്ണകളിലും 
നിരാലംബരായി നടതള്ളുന്നു ഹോ കഷ്ടമിതു എന്നിട്ടു
ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ         

കമ്പിന്‍ മേല്‍ ശീല ചുറ്റി നടന്നിടുകിലും ഏറെ 
കമ്പിതമായി പിറകെ നടന്നു ആണത്തമായി കരുതി 
പിച്ചി പൂപോലെയിരിക്കും  ചെറു പൈതങ്ങളെ നിഷ്ടൂരം  
പിച്ചി ചീന്തി രസിക്കുന്നു രാക്ഷസ പരുന്തുകളാം ദുഷ്ടര്‍ 
പഴിയിതു ആരോടു ചൊല്ലും  മാന്യനാണെന്ന് കരുതും 
പലരും കൂട്ടു നില്‍ക്കുന്നു ഈ വിധ പെരുക്കങ്ങള്‍ക്കായിട്ടു എന്നിട്ടു
ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ         

പണിയെടുക്കാതെ പഴി പറഞ്ഞങ്ങു പടുത്തുയര്‍ത്തുന്നു 
പാഴ് കോലങ്ങളായി മാറുന്നു ഉദ്യോഗവൃന്ദങ്ങളുമിവര്‍ക്കു  
ചുറ്റുമായ്‌ പകിട നിരത്തി കളിക്കുന്നു അയ്യഞ്ചു വര്‍ഷങ്ങളില്‍ 
ചമ്ര വട്ടത്തിറങ്ങും കോമരങ്ങളെ തുള്ളിച്ചു രസ -
ചരടുമായ് മരുവുമിവരുടെ ചില്‍വാന  കിമ്പള കഥകള്‍ ഹോ  കഷ്ടം  
ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ         

നോട്ടമിട്ട് ഇറങ്ങി നോട്ടിരട്ടിച്ചു നാട്ടപ്പാതിരാകളിലായ് 
നാട്ടോട്ടമോടുന്നു നാടിന്റെ നട്ടല്ലാം സാമ്പത്തികത്തിന്‍ തകര്‍ച്ചക്ക് 
കുട്ടുനില്‍ക്കുന്നു സ്വന്തം മാതൃ രാജ്യത്തെ ഒറ്റികൊടുക്കുവാന്‍
കച്ചകെട്ടിയിറങ്ങി സായൂജ്യമടയുന്നു ഈവിധ 
കങ്കാണികള്‍ക്കു കൂട്ടു നില്‍ക്കുന്നൊരു പറ്റം ഒന്നു മറിയാതെ  
കുമ്പിടുന്ന കാര്യമെത്ര പറഞ്ഞാലും തീരുകയില്ല അയ്യോ 
ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ       

സ്വതവും പീതവും കാവിയുമുടുത്തങ്ങു 
സ്വതകണങ്ങളിറ്റിക്കാതെ സ്വയം 
സം ന്യസിക്കുന്നു വ്യാജേന ഇരുട്ടിലാഴ്ത്തിയിട്ടു 
സംഭോജനം നടത്തി സംഭോഗലീലകളാല്‍ 
സ്വാര്‍ത്ഥതകളുടെ മൂര്‍ത്തിമത് ഭാവങ്ങളെ 
സംജ്ഞയാം ഞാനെന്ന നാമത്തിന്‍ പോരുളറിയാത്തോര്‍   
ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ     

Comments

എന്താ കഥ!.. ഞാനൊന്നുമറിഞ്ഞില്ലേ എന്റെ രാമനാരായണാ
നന്നായിട്ടുണ്ട്.. ഭാവുകങ്ങൾ
Unknown said…
എനിക്ക് പാര്‍ട്ടീം ഇല്ല, സാമൂഹിക പ്രതിബദ്ധതയുമില്ലാ, ഞാനീ നാട്ടിലേ അല്ലാ‍ാ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “