ലഹരിയും അവളും
ലഹരിയും അവളും
നീ സുന്ദരിയാണ് പനീര്‍പുഷ്പം പോലെ
വളരെ മൃദുലവും മനോഹരിയുമാണ് ഒരു സ്വപ്നം മെന്നോണം
ഹൃദയ മിടുപ്പുകളില്‍ അഗ്നിയെ പോലെയല്ലോ
ചുണ്ടോടു ചേര്‍ത്തു ഞാന്‍ കുടിക്കട്ടെ നിന്നെ
തലമുതല്‍ കാലുവരെ മഥിരയുടെ ലഹരിയല്ലോ നീ
നിന്റെ കണ്ണുകളില്‍ നിന്നും സാഗരങ്ങളോളം പാനം ചെയ്യ്തു
നിനക്കെന്തറിയാം വേര്‍പാടിന്‍ ദിനങ്ങള്‍ എങ്ങിനെ
ഞാന്‍ കഴിച്ചു കൂട്ടിയെന്നു ,എങ്കിലും നിന്‍
ലഹരി എന്നെ ഇങ്ങിനെ അന്ധനാക്കുന്നു .
ലോകം പറഞ്ഞു ഞാന്‍ ഇപ്പോഴും ലഹരിയാല്‍ മറക്കും കുടിയനാണെന്ന്
അവര്‍ അറിയുന്നുവോ എന്നെ ആ കണ്ണുകളാണ് കുടിപ്പിച്ചതെന്നു
അടുത്ത ആരോപണം ഞാന്‍ അനുരക്തനാണ് അവളുടെ തെന്നു
അതെ നിങ്ങള്‍ക്കറിയുമോ എന്നില്‍ അനുരാഗം നിറച്ചത് അവളാണെന്ന്
ലോകം എന്നോടു പറഞ്ഞു നീ ഒരു മനോഹാരിതയുടെ പുകഴ്പാടും പാട്ടുകാരന്‍ എന്ന്
എന്നാല്‍ നിങ്ങള്‍ അറിയുന്നില്ലേ ഈ കാണുന്നത് അവളുടെ
സ്നേഹത്തിന്റെ നിറമാര്‍ന്ന മനോഹര ചിത്രമാണ് .
എല്ലായിടത്തും നിശബ്ദത പരന്നിരിക്കുന്നു
ജീവിതത്തില്‍ ആര്‍ക്കാണ് സ്നേഹം കിട്ടിയിരിക്കുന്നത്
നമ്മളൊക്കെ ഓര്‍മ്മകളാല്‍ ചുറ്റി തിരിയുന്നു അവളുടെ
എന്നാല്‍ ജനം പറയുന്നു അതാ വീണ്ടും
കുടിച്ചു കുഴഞ്ഞു വന്നിരിക്കുന്നു എന്ന്
Comments
all the best
ഈ പ്രണയ സാപല്യത്തിന്റെ അന്ത്യത്തില്‍ പെണ് ചിലന്തി ആണ്‍ ചിലന്തിയെ കൊന്നു തിന്നുന്ന പോലെ , ഈ വിശുദ്ധ പ്രണയത്തില്‍ കാമുക്കന്‍ മുങ്ങി മരിക്കുകയാണ് ....ഇര വിഴുങ്ങാല്‍ പ്രണയത്തിന്റെ കറുത്ത കരങ്ങളും നീട്ടി കാമുകി പിന്നെയും ബാക്കി
കൊള്ളാം
മനസ്സില്‍ എന്നും ഒരു പ്രണയം കാത്തു സൂക്ഷിക്കുക ,അത് ഒരു ലഹരിയായി കൊണ്ട് നടക്കുക
എള്ളോളം ഏറുമ്പോള്‍
പള്ളു പറയാതെ തന്നിലേക്ക്
തള്ളി കയറും പ്രണയ ലഹരിയെ
കള്ള് എന്നോ പെണ്ണ് എന്നോ
വിളിക്കേണമെന്നറിയാതെ
പരുതുന്നു പാരവശ്യത്തോടെ............