ഞങ്ങളും ജീവിക്കട്ടെ
ഞങ്ങളും ജീവിക്കട്ടെ
എല്ലാം മറന്നു കുതിച്ചോടും
നിങ്ങളെല്ലാം കാലത്തിനോടൊപ്പം
കടമകളൊക്കെ കടമ്പകളായി
വന്നു നീര്‍മിഴിനിറക്കുന്നു
വേപഥുതു തൂകി വിധിയെ പഴിച്ചു
ഒടുക്കുന്നു ജീവിതമത്രയും
ചരിക്കാനാവാതെ ചിരിതൂകി
വിരക്തമാവാത്ത മനസ്സിന്‍ ബലത്തോടു
ജന്മ പാപങ്ങളെ ഒക്കെ മറന്നങ്ങു
ഇഴഞ്ഞു നീങ്ങുന്നു വായിക്കു ഇരതേടി
അറപ്പോടെ വെറുപ്പോടെയകറ്റുക വേണ്ട ഒരിക്കലും
ലോകമേ വേണ്ടെനിക്കു സഹതാപ വാക്കുകള്‍
വേണ്ടത് അല്‍പ്പം കാരുണ്യം മാത്രം
കരുതുക ഞങ്ങളും ഈ ഭൂമിതന്‍
തുല്യ അവകാശികളെന്നു
Comments