ചതുരങ്ങള്‍ക്കപ്പുറം
ചതുരങ്ങള്‍ ക്കപ്പുറം
കല്ലിലിട്ടു ഉരച്ചു നോക്കുമ്പോളും, മുഖത്തു
ഇറ്റുവിഴുന്ന നീര്‍ക്കണങ്ങളെ വകവെക്കാതെ
വാരിയിട്ട പനമ്പിലുടെ വരച്ചു നീങ്ങുന്ന ചിത്രങ്ങളില്‍
കൊത്തി ക്കോരി കൊണ്ടു പോകാന്‍ ഏറു കണ്ണിട്ടു
മാവിന്‍ കൊമ്പത്ത് ഇരിക്കുന്ന കാക്കച്ചിയെ
ഏറ്റാന്‍ തെറ്റാലിയുമായി ഉണ്ണിക്കുട്ടന്‍
അരികത്തു ചിന്നുമോളും തയ്യാര്‍, ഉടഞ്ഞ
നിലക്കണ്ണാടി സൂര്യനു നേരെ പിടിച്ചു കൊണ്ട്
മറു കൈ ശീലക്കുടയുടെ കീറിയ തുണികള്‍
കെട്ടിയിട്ട അയച്ചരട് ക്കുലു ക്കികൊണ്ടും
ചാരുകസേരയില്‍ കൂനിക്കുടിയ അപ്പുപ്പന്റെ
വരവും കാത്തു കണ്ടന്‍ പൂച്ച ,തൊടിയില്‍
നിന്നും കയറിവന്ന ദാഹം , കഞ്ഞി വെള്ളം
തേടി അടുക്കള മുറ്റത്തു നിന്ന് കുശലവുമായി
ചിരട്ടത്തവി നീട്ടി അടുക്കളക്കാരി മാതു.
കടവത്തു കൂടി നീട്ടി വിളിക്കുന്ന മീന്‍കാരത്തി,
മുറ്റത്തു നിന്ന് സൈക്കിളിന്‍ ബെല്ല് മുഴക്കുന്ന
മണിയോഡറും കത്തും നീളുന്നു
മുത്തശ്ശി ആരോടെന്നില്ലാതെ ''ഈശ്വരാ , അവന്റെ -
താകും ആസാമീന്ന്‍ പാവം കുഞ്ഞു വെടിയുണ്ടയുടെ
മറപിടിച്ചു അയച്ചതാവും'' ,അങ്ങേലെ വാസുവണ്ണനും
മുത്തച്ചനും പടികടന്നു യുദ്ധവര്‍ത്തമാനങ്ങളുമായി
ഈവിധ കാഴ്ചകളൊന്നുമില്ലാതെ "ചതുരങ്ങള്‍ക്കപ്പുറം "
കാണുന്ന ഇന്നിന്റെ കാര്യങ്ങള്‍ക്കുണ്ടോ ഈവിധ അറിവുകള്‍ ?!
Comments