മദ്യപന്റെ പരാതി


മദ്യപന്റെ പരാതി




















വഴി നിശ്ചയമില്ല എന്നിരുന്നാലും നടത്തം തുടര്‍ന്നുകൊണ്ടേ ഇരുന്നു
മധു ചഷകം ഒഴിഞ്ഞെങ്കിലും പിന്നെയും കുടിച്ചു കൊണ്ടേ ഇരുന്നു
അറിഞ്ഞിട്ടും ,ഈ പ്രണയം എന്റെ ഭാഗ്യത്തില്‍ വിധിച്ചിട്ടില്ലയെന്നു
ഒരു കിനാവിന്റെ വഴിത്താരയിലുടെ ജീവിതത്തേ നയിച്ചു കൊണ്ടേയിരുന്നു


ഇന്ന് എന്നെ ആരും ശല്യം ചെയ്യരുതേ
കുടിച്ചത് വളരെ നാളത്തേക്ക് ശേഷമാണേ
അതിനാല്‍ എന്നോടല്‍പ്പവും വിദ്വേഷവും വേണ്ടേ
കുടിക്കുന്നത് കൊണ്ട് ആരെങ്കിലും ചീത്ത ആകുന്നുവോ
എങ്കില്‍ ഇപ്പോഴേ അത് നിര്‍ത്തിയെനേം ,അങ്ങിനെ
ഇരുന്നാല്‍ ഇന്ന് എത്രയോ കുപ്പികള്‍ ഉടചിട്ടുണ്ടാവും


കുടിക്കും തോറും ഇറങ്ങി പോകുന്നു ലഹരിയുടെ രസം
എന്നാലും അവളുടെ ഓര്‍മ്മകള്‍ എന്നെ വേട്ടയാടുന്നു
ആ സൗന്ദര്യമാര്‍ന്നവളെ എങ്ങിനെ മറക്കാനാകും
അവസരങ്ങളിലും അനവസരങ്ങളിലും അവള്‍ വന്നിടുന്നു
വഴികളില്‍ ആരെ ഒക്കെ കൂട്ടാതെ ഒറ്റക്ക് മുന്നേറുമ്പോഴും
എന്നാലുംഎന്തേ കണ്ണുകള്‍ അവിടെക്കുതന്നെ പോയിചേരുന്നു
കഷ്ടം , ഈ വിഷമസ്ഥിതി ആരും ഉള്‍കൊള്ളുന്നില്ലല്ലോ
ഈ ഓര്‍മ്മകളെന്റെ രാത്രികളെ പെട്ടന്നു പകലാകുന്നുവല്ലോ
എങ്ങിനെ കഴിച്ചു കൂട്ടുമി പകലിന്റെ വെട്ടത്തില്‍ അവളില്ലാതെ
ഓര്‍ക്കും തോറും പ്രാണന്‍ പോകുമ്പോലെ തോന്നുന്നുവല്ലോ
ഇനി എന്ത് ചെയ്യും കുടിക്കുന്നത് നിര്‍ത്തിയാലോ ,
എപ്പോഴൊക്കെ ഇങ്ങിനെ വിചാരിക്കുന്നുവോ
അപ്പോഴെക്കുമാ വഴിത്താര എന്നെ
മദ്യശാലയിലേക്ക് കൂട്ടികൊണ്ട് പോകുന്നുവല്ലോ

Comments

ajith said…
പാടത്തിന്റെ നടുവിലെ ആ ഷാപ്പിന്റെ ഫോട്ടോ നല്ല രസം, കവിത അതിനെക്കാളേറേ രസം
ചിത്രത്തിന് നൂറു മാര്‍ക്ക്
kanakkoor said…
കവിയൂര്‍ ജി ... നന്നായിരിക്കുന്നു.
നന്നായിരിക്കുന്നു.. ആ ചിത്രം മനോഹരം.

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ