ഒരു അച്ഛന്റെ പ്രാര്‍ത്ഥന
ഒരു അച്ഛന്റെ പ്രാര്‍ത്ഥന
നീ മുട്ടേല്‍ ഇഴഞ്ഞതും
പല്ലില്ലാ മോണ കാട്ടിയതും
പിച്ചവച്ചു നടന്നതും
മച്ചിലെ ഗൗളിയെ കണ്ടു ഭയന്നതും
ഉത്സവത്തിന് കുരങ്ങന്‍ ബലൂണിനായി
അമ്മയോട് കരഞ്ഞു വഴക്കിട്ടതും
പുസ്തക സഞ്ചിതൂക്കി പള്ളികൂടത്തില്‍
പോയി വരുന്നതും ഒന്നുമേ കാണാനായി
എനിക്ക് കഴിഞ്ഞിരുന്നില്ല ,എഴുത്തിലുടെയും
ഫോണിലുടെയും നിന്‍ കുസൃതികലുടെ
പരാതി നീളുമ്പോഴും എനിക്കൊന്നുമേ
കാണാനും പറയാനും കഴിഞ്ഞിരുന്നില്ലല്ലോ
നിനക്കറിയുമോ ഈ അച്ഛന്‍ നിന്റെ ഓരോ
വളര്‍ച്ചയുമറിഞ്ഞു തളരാതെ ഈ ചുട്ടുപൊള്ളും
പ്രവാസത്തിന്‍ നോവും പേറി, നിന്നെ കാണാന്‍
വരുമ്പോള്‍, നീ എന്നെ മാവേലിയായി നിന്‍
കൂട്ടുകാരോട് പറഞ്ഞു ചിരിക്കുന്ന സത്യം
ഞാന്‍ അറിയുന്നു , എന്തിനു ഞാന്‍ മാവേലിയായി
എന്ന് നീ അറിയുന്നില്ലല്ലോ ,ഇന്ന് നീ ചുറ്റി തിരിയുന്ന
നീ ഏറെസല്ലപിക്കുന്ന നിന്റെ ഓരോ സാധനങ്ങളിലും
എന്റെ വിയര്‍പ്പിന്‍ മണമറിയാതെ വാമനെ പോലെ
ചവിട്ടി താഴ്ത്തുന്ന നീയും അമ്മയും അറിയുന്നില്ലല്ലോ
നിങ്ങള്‍ക്കായി ഞാന്‍ പൊഴിച്ച കണ്ണ് നീരിന്‍ ലവണ രസം
ഈ തലയിണയും മെത്തയുമറിയുന്നു .ഇല്ല നീ എങ്കിലും
ഓര്‍ക്കുക നാളെ നിനക്ക് ഈ അവസ്ഥ ഉണ്ടാവരുതേ
എന്നാണ് എന്റെ ഈശ്വരന്മാരോടുള്ള പ്രാര്‍ത്ഥന
Comments