നിമിഷ കവിതകള്‍


നിമിഷ കവിതകള്‍ 

വര 
വരയിത് വരച്ചു കാട്ടിയത് 
വരും വരാഴിക അറിയാതെ 
വരക്കപ്പുറം കടന്നതിനു 
വിരഹ ദുഃഖം സീതക്ക്‌

പറയു 
പറയേണ്ടത് പറയാതിരുന്നാല്‍ 
പെരുത്ത പൊറുക്കാന്‍ വയ്യാഴിക
പറഞ്ഞാലോ പയ്യത് ഒഴിഞ്ഞ മാനം 
പോലെ മനം,പറയുക പറയുക വേഗം    

പണം 

പെരുമയാണ്  
പടുത്തുയര്‍ത്തുക 
പടിവിട്ടു വീണാലും 
പിടി വിടുകയില്ല 
"പണം ഇല്ലാത്തവന്‍ പിണം"

വിശപ്പ്‌ 

വാശി കാട്ടി  വെറുപ്പെറ്റുമിവന്‍ 
വയറിനുള്ളില്‍ തീ ഏറ്റി
വിശ്വവിനാശത്തിനോരുങ്ങുന്നവന്‍  
വശപ്പെട്ടാല്‍ വിരുതന്‍ 

Comments

Ronald James said…
വരികളെക്കാള്‍ ഇഷ്ട്ടപ്പെട്ടത്‌ എഴുത്തിന്‍റെ രീതിയാണ്..
വലിയ വലിയ തത്വങ്ങള്‍ ..
വരയിത് വരച്ചു കാട്ടിയത്
വരും വരാഴിക അറിയാതെ
വരക്കപ്പുറം കടന്നതിനു
വിരഹ ദുഃഖം സീതക്ക്‌


എല്ലാവരും അവരവരുടെവരയ്ക്കുള്ളില്‍ നില്കാതെ സീമ കടക്കാന്‍ ശ്രമിക്കുമ്പോഴാണ് അവരവര്‍ക്കും ദുഃഖം വന്നു ഭാവിക്കുന്നത്
Unknown said…
കവിതകള്‍ വലുത് പോരട്ടെ, അതാണ് ആസ്വാദ്യം എനിക്ക്!

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ