എന്റെ മാത്രം ......
എന്റെ മാത്രം ......
നിന്‍ ശ്രുതിമധുര കാവ്യാലാപന ലഹരിയില്‍
നിറമേറും സ്വപ്നങ്ങളില്‍ മുങ്ങി പോയി
നിന്‍ വര്‍ണ്ണചിത്രത്തിന്‍ മനോഹാരിതയില്‍
നിമിഷങ്ങളെത്രയോ കടന്നകന്നു പോയി
മന്ത്രമുഖരിതമാം അനുരാഗ പല്ലവിതന്‍ ഈണത്തിന്‍
മധുരിമയില്‍ പകര്‍ന്നു കയറുമാ അനുഭൂതികളില്‍ അലിഞ്ഞു പോയി
മനസ്സിന്‍ തന്ത്രികളില്‍ മീട്ടുമിന്നുമാ ഗാന വീചികളില്‍
മറ്റാരും കേള്‍ക്കാത്തൊരു രാഗഭാവത്തില്‍ മയങ്ങി പോയി
ഇനി നീ എന്ന് പാടുമ്പോള്‍ പാട്ടിന്‍ വരികളില്‍
ഈ എന്നെ കുറിച്ചുമങ്ങു ചേര്‍ക്കുമല്ലോ എന്നാശിച്ചു പോയി
ഈരഴു ഉലകത്തിലും ആരും മീട്ടാതൊരു വിപഞ്ചികയിലുടെ
ഈണം ചേര്‍ക്കും നീ എന്റെതെന്നു മാത്രമെന്നു ഓര്‍ത്തു പോയി
Comments