മര്‍മ്മരങ്ങള്‍


മര്‍മ്മരങ്ങള്‍ 
 
ഉണര്‍ന്നിരുന്നിട്ടും ഉഴറി വീഴുന്നു 
ഉറങ്ങാത്ത കനവുകളുടെ നടുവിലേക്ക് 
കയങ്ങളിലേക്ക് നയിക്ക പ്പെടുന്ന 
ഇരുളിലുടെ മുന്നേറുമ്പോള്‍  
അവ്യക്ക്ത മര്‍മരങ്ങള്‍ 
അവയ്ക്കൊപ്പം മനസ്സും 
ശരീരവും  പിരിമുറുക്കം വിട്ടു നിങ്ങും നേരം   
പ്രകാശ ഗോപുരങ്ങളിലേക്ക് നയിക്കപെടുന്നു 
അനര്‍വചനീയമാം അനുഭൂതിയില്‍ നില്‍ക്കുമ്പോള്‍ 
പ്പെട്ടന്ന് തിരികെ വലിച്ചു വേദന
 നല്‍കുമി ലോകത്തിലേക്ക്  
 തുരുമ്പിച്ച വലിയ കോട്ടവാതില്‍ എന്നോണം 
 കണ്ണ് തുറക്കപ്പെടുന്നു ,എന്തെന്നറിയാതെ 
ഉണ്മെഷമില്ലാതെ ചത്ത്‌ ജീവിക്കുമ്പോലെ........   

   

Comments

AJITHKC said…
ഉഴറി വീഴുന്നു ഈ വിഹ്വലതകളിലേക്കും....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “