തേടുകയാണ് ................


തേടുകയാണ് ................

മൗനം വളര്‍ന്നു പന്തലിച്ചു 
തണല്‍ വിരിച്ച വേളയില്‍ 
നേരിയ ചലനങ്ങള്‍ , രാത്രി  
പകലിനു വഴിമാറുമ്പോള്‍ 
സ്വപ്ങ്ങലുടെ നൊമ്പരങ്ങള്‍ 
നഷ്ട സ്വര്‍ഗ്ഗങ്ങളുടെ പരിവേദനം  
ശബ്ദങ്ങളോട് വിരക്തി 
കുളിമുറികളിലെ മൂളിപാട്ടിനും 
കവചങ്ങള്‍ വേണമെന്നായിരിക്കുന്നു 
എങ്ങോട്ട് തിരിഞ്ഞാലും അസ്വസ്ഥ 
മനം മടിപ്പിക്കുന്ന ചൂര് 
എങ്കിലും കണ്ണുകള്‍  പരുതി
കാണുന്നില്ല എങ്ങും  പൊഴിക്കും പുഞ്ചിരിക്കും 
നല്ല മുഖങ്ങള്‍ എവിടെയോ പോയി 
എന്തെ എനിക്ക് ചുറ്റുമേ ഉള്ളോ 
നിങ്ങള്‍ക്കൊന്നുമേ ഇല്ലേ പറയാന്‍ ഈ 
തിരക്കിനെ കുറിച്ച് മുഖമില്ലായിമ്മയെ കുറിച്ച് 

Comments

kanakkoor said…
പറയുവാന്‍ ഏറെയുണ്ട്.
മുഖമില്ലാത്ത അവസ്ഥയെ കുറിച്ച്. പക്ഷെ പറഞ്ഞിട്ടും അറിഞ്ഞിട്ടും എന്തുകാര്യം ?

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ