ഏകാന്തതയുടെ അനുഭവങ്ങള്‍
ഏകാന്തതയുടെ അനുഭവങ്ങള്‍
ഇനിയും എഴുതിയാലോടുങ്ങാത്ത വരികളുമക്ഷരങ്ങളുമാണ്
ഏകാന്തതയുടെ അനുഭവങ്ങള്‍
നിശബ്ദതയുടെ താഴവരങ്ങളില്‍ കുളിരുകൊരും ചിന്തകള്‍ .
നിശേഷ്ടമായങ്ങു കണ്കാഴ്ച്ചകള്‍ കണ്ടു ആകാശത്തിലേക്ക്
ഉറ്റു നോക്കി ചന്ദ്രബിബം മറയും വരെ നക്ഷത്രങ്ങള്‍ ,
ഉഴറാതെ ചിമ്മിയടയുന്ന മൗനത്തില്‍ അറിയാതെ
കണ്ണ് ചിമ്മുമ്പോള്‍ വേട്ടയാടപ്പെടുന്ന സ്വപ്നങ്ങളില്‍ ,
മാലേയ കുളിരിന്‍ മടിയില്‍നിന്നും ഉണരുമ്പോള്‍ .
മേദസ്സും രേതസ്സും ചേര്‍ന്നോഴുകിയ മണം
കോര്‍ത്തിണക്കിയ കഴമ്പില്ലായിമ്മ അലട്ടി കൊണ്ട്
മരിക്കാതെ ചിന്ത ഉണര്‍ത്തിയ ചിതയില്‍ എരിയും
മനസ്സിനെ രക്ഷിച്ചു ,ഏകാന്ത സ്വര്‍ഗ്ഗത്തില്‍ നിന്നും .
എഴുതി തീര്‍ക്കാനാവാത്ത ഹൃദയകവിതകളെ വെട്ടി തിരുത്തിയ
ഉള്‍ താളിലെ വാക്കിന്‍ കുമ്പാരത്തില്‍ നിന്നും
പുറത്തേക്കിറങ്ങി ഓടി രക്ഷേപ്പെടണം
Comments