അവനെയും കാത്ത്
അവനെയും കാത്ത്
നിന്നില്‍ നിന്നും അകന്നു നില്‍ക്കുമവന്‍
നിനക്കായി ഉള്ള സാമ്രാജ്യവും മഹലും
തീര്‍ത്ത് വന്നണയുകയില്ലേ നാളെ
വേപതു പൂണ്ടു ദിനങ്ങളെ എണ്ണും
കണ്ണും കാതും അവനായി മാറ്റി വച്ചൊരു
കാവ്യമെഴുതി കാത്തിരുന്നു
വിലാസമില്ലാ എന്ന് പറയുമി
വിലാസിനിയാര്‍ന്നവള്‍ തന്‍
വിരല്‍ തുമ്പിലിനിയും
വിരിയട്ടെ ഒരായിരം വരികള്‍ നിന്നെ കുറിച്ചു
നുരഞ്ഞു പതയും നീര്‍ ചുഴിയില്‍ പെടുമ്പോഴും
നുണയല്ല ഞാന്‍ നിന്നെ മാത്രം ഓര്‍ത്ത് കൊണ്ടിരുന്നു
നുകം ആഴ്ന്നു ഇറങ്ങിയ ചാലുകളില്‍ വിരിയും ഒരു
നുള്ള് നെല്‍ക്കതിരായി മാറുമ്പോഴും
നിന്‍ സാമീപ്യമറിഞ്ഞു കവിതേ
Comments