മൊഴി മൊട്ടുകള്‍


മൊഴി  മൊട്ടുകള്‍ 

ശിശിരത്തിലെ മഴ 
തണുപ്പ് ഏറ്റുന്നു 
പാത്രത്തിലെ കഞ്ഞിയെക്കാള്‍ 

ഭക്തരെക്കാള്‍ 
തണുപ്പേല്‍ക്കുന്നു
അമ്പലമതിലുകള്‍

വര്‍ഷങ്ങള്‍ താണ്ടവേ
ദുര്‍ബലമാകുന്നു എന്‍ 
ഹൃദയത്തെക്കാള്‍  മുട്ടുകള്‍   

ഇലകള്‍ തിളങ്ങി 
മഴരാഗങ്ങളിലേക്ക് 
മുങ്ങുമ്പോഴായി    

രാഗങ്ങളിലേക്ക് മുഴുകുമ്പോള്‍ 
പൊടുന്നനെ ഉള്ള കരഘോഷം 
ലയം നഷ്ടപ്പെട്ട ഗായകന്‍ 

മാമ്പൂവിന്‍ മണം
മനം വീണ്ടും കുട്ടിയാക്കി 
മാറ്റുന്നു ഓര്‍മകളാല്‍ 

മൊഴി ചൊല്ലട്ടെ 
എന്റെ അധമമായ ചിന്തകളെ   

Comments

അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍ അന്ന് നമ്മള്‍ പോയി രാവില്‍ നിലവില്‍ ..... അത് പോലെ ഒരമകള്‍ ഒഴുക്കി വരുന്നു അല്ലെ ജി ആശംസകള്‍
Unknown said…
മധുരിക്കും ഓര്‍മകളെ .........:)

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “