തറവാട് പൊളിക്കുമ്പോള്‍


തറവാട് പൊളിക്കുമ്പോള്‍ 


തണലും താങ്ങും  ഏകിയവ  
ഇന്ന് തരിശായി കിടക്കുന്നു  
ചെല്ലങ്ങള്‍ ചെറു നൊമ്പരങ്ങള്‍ 
ചൊല്ലിയ വാക്കും ,ചുവപ്പിച്ചു തുപ്പിയ 
സ്നേഹമാര്‍ന്ന ചുണ്ടുകള്‍  തീര്‍ത്ത പാടും 
അരിപ്പെട്ടി ചാരി ഭിത്തി അലമാരയിലെ 
എണ്ണ പുരണ്ട പാടുകള്‍ മനസ്സില്‍ വിങ്ങലുകള്‍  
ഉറക്കം വരയ്ക്കും കിനാവുലേക്ക്  യാത്രയാക്കും കഥകള്‍ 
അലമാരകളിലെ വാല്‍പുഴു  വായിച്ചു തീര്‍ത്ത 
പുസ്തകങ്ങളുടെ തിരുശേഷിപ്പുകള്‍ 
രാമകഥയോടൊപ്പം ചേര്‍ന്ന ഭാരതം   
വിളിച്ചോതി  പെണ്ണാലെചത്തു മണ്ണാലെ ചത്തു    
മൂലക്ക്  ചാരി വെച്ചൊരു വളഞ്ഞ കാപ്പി വടി കുത്തി 
നടക്കുവാന്‍ ആരുമില്ലല്ലോ ,കഴുക്കോലും ഉത്തരവും 
ഉത്തരമില്ലാത്തൊരു ചോദ്യങ്ങള്‍ തൊടുത്തു 
വഴിമാറട്ടെ  ഇന്നിന്‍ പരിഷ്ക്കാരത്തിനായി 
വല്ലപ്പോഴുമോര്‍ക്കണേ ഞങ്ങളും തുണയായിരുന്നു 
തൂണുകളെന്നു ഒരുനാള്‍ തായി തടിയായിരുന്നു ഈ കൂരയക്ക് 
ഇന്ന് നിങ്ങള്‍ക്ക് സാന്ത്വനം    ഏകട്ടെ കോണ്‍ക്രീറ്റു കൂനകള്‍    

Comments

Unknown said…
പഴയമയുടെ തെളിമ കാത്തു സൂക്ഷിക്കാന്‍ വെമ്പുന്ന മനസ്
SUNIL . PS said…
തണലും താങ്ങും ഏകിയവ
ഇന്ന് തരിശായി കിടക്കുന്നു

താങ്ങും തണലും ഏകുന്നവരെ പൊളിച്ചുനീക്കുന്ന കാലം....
കവിത നന്നായി
കൊള്ളാം നല്ല കവിത
keraladasanunni said…
എന്‍റെ കുട്ടിക്കാലത്ത് ഞങ്ങളുടെ തറവാട്ടിലെ നാലുകെട്ടില്‍ ആള്‍ത്താമസം ഉണ്ടായിരുന്നില്ല. ഒരു മുറിയില്‍ കടന്നു പോയ ഓണങ്ങളുടെ അവശിഷ്ടമെന്നോണം കുറെയേറെ മാതേവരും 
മഹാബലിയും കുന്നു കൂടി കിടപ്പാണ്. ഒളിച്ചു കളിക്കാന്‍ പറ്റിയ ഒരിടമായിരുന്നു അത്. പിന്നീടെപ്പോഴോ അത് പൊളിച്ചു മാറ്റി. നല്ല വാങ്ങ്‌മയ ചിത്രങ്ങള്‍ നിറഞ്ഞ കവിത.
തറവാട് പൊളിച്ചു ,മച്ചക ഭഗവതിയെ ഷോ കെയ്സില്‍ പ്രതിഷ്ടിച്ച് മാലയിടുന്നത് പുതിയ കാലത്തെ ഫാഷന്‍ ..............
V Kamaldharan said…
മിക്ക തറവാടുകളും ഇന്ന് ജീര്‍ണ്ണാവസ്ഥയിലാണ്; പൊളിച്ചു നീക്കിയില്ലെങ്കിലും, ഏതുസമയവും നിലംപൊത്താമെന്ന സ്ഥിതിയില്‍...! അവയെ പുനര്‍ജ്ജീവിപ്പിയ്‍ക്കാന്‍ ആരും ഒരുമ്പെടുകയില്ല. കാരണം, അതിന് അവകാശികള്‍ പലരുണ്ടാവുമല്ലോ..... മേല്‍പ്പറഞ്ഞ "പരിഷ്‍കൃത തറവാടുകള്‍" വെറും കോണ്‍ക്രീറ്റ് സമുച്ചയമായി മാത്രം ശേഷിയ്‍ക്കും (ശാസ്‍ത്രവിധി പ്രകാരം പഴയ തറവാടുകള്‍ക്കുള്ള മേന്മകളോന്നും വരും തലമുറയ്‍ക്ക് പകര്‍ന്നേകാന്‍ കഴിയാത്ത വെറും സിമെന്റ് കൂന).

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ