കുട്ടിത്തം മൊഴിഞ്ഞു
കുട്ടിത്തം മൊഴിഞ്ഞു
കളിപ്പാട്ട പെട്ടിയില്‍
മകന്റെ ഇങ്കിത പ്രകാരം നിത്യവും
ചത്തു ജീവിക്കുന്നു പാവകള്‍
കടല്‍ തീരത്തെ തിരക്കൊഴിഞ്ഞു
എന്നാല്‍ മണലാല്‍ നിറഞ്ഞു കിടന്നു
കുട്ടികളുടെ ചിരട്ട പാത്രങ്ങളും ചിപ്പികളും
മകളവളുടെ ഏകാന്തതക്കു കൂട്ടായി
ഊതി പതപ്പിച്ച നീര്‍കുമിളകള്‍ ചുറ്റിനും
ഭൂമിയുടെ സ്വപ്നം പൊലിയും വരേയ്ക്കും
രാത്രി മുഴുവന്‍ ചിരിച്ചു കൊണ്ടേ ഇരുന്നു
ചന്ദ്രനിലെ ചിരിക്കുന്ന മുഖം
കുട്ടിയുടെ മുറുക്കി പിടിച്ച മുഷ്ടിക്കുള്ളില്‍
ഒന്നുമേ ഇല്ലായിരുന്നു അവന്റെ ഉള്ളംപോലെ
Comments
ഒന്നുമേ ഇല്ലായിരുന്നു അവന്റെ ഉള്ളംപോലെ "
നന്നായി വരികള്‍ ....
"മകന്റെ ഇങ്കിത പ്രകാരം" - ഇംഗിതം എന്ന് തിരുത്തുമല്ലോ....
ഒന്നുമേ ഇല്ലായിരുന്നു അവന്റെ ഉള്ളംപോലെ
കാഴ്ചയില്‍ ലളിതവും എന്നാല്‍ സൂക്ഷ്മവുമായ വരികള്‍ ആശംസകള്‍ ജി