കവിതേ മലയാള കവിതേ... ഗാനം

കവിതേ മലയാള കവിതേ... ഗാനം


കവിതേ മലയാള കവിതേ
കണ്ണടച്ച് ഉറങ്ങുമ്പോള്‍
കാതില്‍ വന്നു മൂളി
കനവിലെ കാഴചയെല്ലാം
കാട്ടിത്തരുന്നു നിനവിലായ്
കവിതേ മലയാള കവിതേ

കനിവേറും പദവല്ലരികള്‍
കറന്നു നല്‍കും പൂവാലി നിന്‍
കാവ്യ വിരുന്നുണ്ട്‌
കന്മഷം മകറ്റു വോളെ
കവിതേ മലയാള കവിതേ .......

കളിച്ചുവളര്‍ന്നു പൊലിഞ്ഞു നിന്‍ മടി തട്ടില്‍
കുഞ്ചനും തുഞ്ചനും ആശാനും ഉള്ളുരും വള്ളത്തോളും
കാവ്യ വഞ്ചി തുഴഞ്ഞിതു പിന്നെ
കാവ്യ കോകിലങ്ങളായിരം
കാത്തുകൊള്ളുന്നു നിന്നെ
കവിതേ മലയാള കവിതേ...........

മണ്മറഞ്ഞു പോകാതെ
മാറ്റൊലി കൊള്ളുന്നു
മണിപ്രവാളത്തിന്‍ ലഹരിയാല്‍
മാമക മോഹമെല്ലാം നിനക്കായ്‌
കവിതേ മലയാള കവിതേ.....................




http://www.malhits.com/malayalam/index.php?action=album&id=7
ഈ ലിങ്കില്‍ പോയാല്‍ കവിത കേള്‍ക്കാം എന്‍റെ കുട്ടുകാരന്‍ സതിഷ് ചിറ്റാര്‍ ആണ് പാടിയത്

Comments

puthiyakadha said…
എനിക്ക് തോന്നുന്നത് കേരളത്തിന്‌ വെളിയിലായിരിക്കുന്നവര്‍ക്ക് മാത്രമാണ് ഈ നാടിന്റെയും ഭാഷയുടെയും മഹത്വവും സൌന്ദര്യവും ശ്രദ്ധിക്കാന്‍ കഴിയുന്നത്‌ എന്നാണ്. ഇവിടെ ജീവിതം ഇല്ലാതായിരിക്കുന്നു. എല്ലാം കച്ചവടം മാത്രമായിരിക്കുന്നു. ജീ ആറിന്റെ ഗാനത്തിന് എന്റെ ഒരു കയ്യടി .. ആശംസകള്‍ ചന്ദ്രബാബു പനങ്ങാട്
ajith said…
പാട്ടും എഴുത്തും ഫോട്ടോയും കേമം തന്നെ

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ