ഭരിക്കാനായി ജനിച്ചവന്‍

ഭരിക്കാനായി ജനിച്ചവന്‍

നടക്കാനാവില്ലയെങ്കിലുമെന്തേ
ഇരുന്നു ഞാന്‍ ഭരിക്കും
മരിക്കും വരെ ഞാന്‍ ഭരിക്കും
മരിച്ചാലോ മക്കള്‍ ഭരിക്കും
ആരു എന്തു ധരിച്ചാലും
ഇത് എന്റെ ജന്മാവകാശം
നാട് കുട്ടി ചോറായലെന്തു
ഉണ്ടല്ലോ എനിക്കും ഒരു
സ്വിസ്സ് ബാങ്ക് അക്കൗണ്ട്‌
ആരു സത്യാഗ്രഹം കിടന്നാല്‍ എന്തു

ഭരിക്കാനായി ജനിച്ചവന്‍ ഞാന്‍
ഞാനുമെന്‍ കുടുബവും
ലോകാവസാനത്തോളം
നിലനില്‍ക്കുമല്ലോ

Comments

SHANAVAS said…
കാലത്തിനൊത്ത കവിത.ഇപ്പോള്‍ ചിലര്‍ കിടന്നാണ് ഭരിക്കുന്നത്‌.
Lipi Ranju said…
അസ്സലായി... നമ്മുടെ നാടിന്‍റെ അവസ്ഥ
എത്ര ലളിതമായി പറഞ്ഞു ...
ഒരായിരം അഭിനന്ദനങ്ങള്‍ ...
Anonymous said…
ഇത് വായിച്ചപ്പോള്‍ കരുണാനിധിയാണ് മനസ്സില്‍ ഓടിയെത്തിയത്..എണീക്കാനോ രണ്ടുവാക്ക് നേരെ സംസാരിക്കനോ കഴിയാതെ കസേരയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അയാളെ കാണുമ്പോള്‍ ഇപ്പൊ സഹതാപമാണ് തോന്നുന്നത്..അധികാരം തലയ്ക്കു പിടിച്ചാല്‍ എന്ത് ചെയ്യാനാവും....?
കേരളത്തില്‍ ഗൌരിയമ്മയും.......

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “