പണം മാത്രം മതിയല്ലോ

പണം മാത്രം മതിയല്ലോ  



അപ്പുപ്പന്‍ അച്ഛനോട്

പറയാറുണ്ടായിരുന്നുയത്രേ


ജവഹര്‍ലാല്‍ ,ഗാന്ധി ,സുഭാഷ്


ആകണമെന്ന് ഒക്കെ


അവരതിന് ശ്രമിച്ചിരുന്നു


അച്ഛന്‍ പറഞ്ഞു തന്നു


അംബാനിയും ടാറ്റയും ഒക്കെ


ആകുന്നതിനോടോപ്പം ഗാന്ധിയുടെയും


സുഭാഷിന്റെയും മൂല്യങ്ങള്‍ ഉള്‍കൊള്ളണമെന്ന്


ഞാന്‍ തലയാട്ടി അനുസരിച്ചു പോയിരുന്നു


എന്നാല്‍ ഇന്ന് എന്റെ മക്കളോടു ചോദിക്കാതെ


തന്നെ യവര്‍ പറയന്നു അവര്‍ക്ക്


മോഹന്‍ ലാലും മമ്മൂട്ടിയും സച്ചിനും


സ്റ്റാര്‍ സിങ്കറും ഒക്കെയാവണമെന്ന്


ഇനി വരുന്ന തല മുറയോക്കെ


എന്താണാവോ ആകുവാന്‍ ആഗ്രഹിക്കുക


ചാള്‍സ് ശോഭാരജോ ,ഹാജി മസ്താനോ


അതുപോലെ ഉള്ളവരോ ആവോ


എല്ലാവര്‍ക്കും പണം മാത്രം മതിയല്ലോ

Comments

Anonymous said…
പണം മാത്രമല്ല പ്രശസ്തിയും കൂടെ വേണം...
Anonymous said…
പണം മാത്രമല്ല പ്രശസ്തിയും കൂടെ വേണം...
പണം മാത്രമല്ല പ്രശസ്തിയും, പ്രയത്നവും വേണം...മഞ്ഞു തുള്ളിയുടെ അഭിപ്രായത്തോട് യോജിക്കുന്നൂ,,,,,,,

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ