ദുര്‍വിധി

ജനാധിപത്യം


ജനങ്ങളാല്‍ ജനങ്ങളുടെ
ആധി ഏറ്റുന്ന
ഒരു വ്യവസ്ഥിതി

പൗരൻ


കടം തലയ്ക്കു മീതെ ചുമന്നു
കണ്ടിടത്ത്‌ കിടന്നുറങ്ങുന്നവന്‍
അറിയുന്നില്ല സ്വിസ്സ് ബാങ്കില്‍
അവനുള്ള പുരോഗതി തടഞ്ഞു
നിര്‍ത്തിയിരിക്കുന്നു എന്ന്
പരമ സുഖിമാനായി
പമ്പര വിഡ്ഢിയിവനെ
പൗരനെന്നു വിളിച്ചിടാമോ ആവോ


വോട്ട്

ഇട്ടതു തിരികെ എടുക്കുവാന്‍
കഴിയാത്ത അയ്യഞ്ചു വര്‍ഷം
ചേരുമ്പോള്‍ കിട്ടുന്ന അവകാശം

എം എല്‍ എ

അഞ്ചു വര്‍ഷത്തേക്കു തിരികെ
വിളിക്കുവാന്‍ ആകാത്തവണ്ണം
ജനങ്ങള്‍ കനിഞ്ഞുനല്‍കിയ പട്ടം

മന്ത്രി

വാക്ക്ദാനങ്ങളെ തന്ത്ര പുര്‍വ്വം
തനിക്കു വന്നു ചേരാന്‍ വണ്ണം
സൗഭാഗ്യങ്ങളെ കൈപ്പറ്റും മാന്ത്രികന്‍

മുഖ്യമന്ത്രി

മന്ത്രി മൂത്താല്‍
യന്ത്രം മാതിരി തന്ത്രങ്ങളാല്‍
കസേരയില്‍ നിന്നും ഇളക്കുവാന്‍
ആകാത്ത വണ്ണം മുറുകെ
പിടിച്ചിരിക്കും മഹാ മാന്ത്രികന്‍

പ്രതിപക്ഷ നേതാവ്


പ്രതിപത്തി കിട്ടുവാനങ്ങു
പ്രാതിനിത്യം തെടുന്നതു
പ്രത്യക്ഷവും പരോക്ഷമായ
പ്രസ്ഥാവനയാല്‍ നാടും നടുമുറ്റത്തും
പ്രാവിണ്യം കാട്ടുന്ന വമ്പന്റെ
പ്രതിക്ഷിണ വഴിയില്‍ കശേരി  കളഞ്ഞും
പ്രാണനെ നിലനിര്‍ത്തുന്നു കസേരക്കായി
പ്രിയമേറിയതും അല്ലാത്തവയുമായ
പ്രതിഷേധം വാക്കുകളാല്‍ കൈയ്യാങ്കളിയാക്കി-
പ്രതിനിധി സഭ വിട്ടകലും ജന പ്രേത നിധിയിവനെ
പ്രതിപക്ഷ നേതാവെന്നു വിളിച്ചിടാമോ



പ്രധാന മന്ത്രി (ഇന്ത്യന്‍ )


കണ്ടിട്ടും കണ്ടില്ല എന്ന് നടിച്ചു
കുട്ടുകക്ഷി ഭരണം അഞ്ചു വര്‍ഷത്തിന്‍
കടമ്പ കടക്കുവാന്‍ ജീ ജീ മന്ത്രത്താല്‍
കാലം കഴിക്കുവോനല്ലേ നമ്മുടെ പ്രധാന തന്ത്രി





Comments

Anonymous said…
ഉഗ്രന്‍..എനിക്കൊരുപാട് ഇഷ്ടപ്പെട്ടു..
ഒരു ടൈറ്റില്‍ കൂടി കൊടുക്കാമായിരുന്നു...
" പ്രതിപക്ഷനേതാവ് " ...
Lipi Ranju said…
കിടിലം..... കൊട് മാഷേ കൈ....
മഞ്ഞുതുള്ളി പറഞ്ഞപോലെ പ്രതിപക്ഷ
നേതാവിന്‍റെ ഒരു കുറവുമാത്രം ... :)
grkaviyoor said…
പ്രതിപക്ഷ നേതാവ്

പ്രതിപത്തി കിട്ടുവാനങ്ങു
പ്രാതിനിത്യം തെടുന്നയെതു
പ്രത്യക്ഷവും പരോക്ഷമായ
പ്രസ്ഥാവനയാല്‍ നാടും നടുമുറ്റത്തും
പ്രാവിണ്യം കാട്ടുന്ന വമ്പന്റെ
പ്രതിക്ഷിണ വഴിയില്‍ കസേരി കളഞ്ഞും
പ്രാണനെ നിലനിര്‍ത്തുന്നു കസേരക്കായി
പ്രിയമേറിയ ഇവനെ പ്രതിപക്ഷ നേതാവെന്നു വിളിച്ചിടാമോ

--
Lipi Ranju said…
വിളിക്കാം വിളിക്കാം തീര്‍ച്ചയായും ഇവനെ തന്നെയാണ് പ്രതിപക്ഷ നേതാവെന്നു വിളിക്കേണ്ടത്...
അഭിപ്രായം പരിഗണിച്ചതിന് നന്ദി മാഷെ... നല്ല പ്രാസം...
Manoraj said…
ഇത് കൊള്ളാം. ചിന്തിക്കപ്പെടേണ്ട വരികള്‍. എനിക്കേറെ ഇഷ്ടമായത് ജനാധിപത്യമാണ് :)
Manoraj said…
കുറച്ച് അക്ഷരപ്പിശാചുകള്‍ ഉണ്ട്.. ഒന്ന് കറക്റ്റ് ചെയ്യുമല്ലോ അല്ലേ
grkaviyoor said…
തെറ്റുകള്‍ ചുണ്ടി കാണിച്ചതിന് നന്ദി തിരുത്തിയിട്ടുണ്ട്
Nisha Mathew said…
ജനാധിപത്യ കവിത നന്നായിരിക്കുന്നു

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ