വിട പറയട്ടെ

വിട പറയട്ടെ



ക്ഷണികമാണു ഇനിയുമി ജീവിത പാതയിലുടെ


മുന്നേറവേ ഇനി ആരോടുമില്ല


പരാതിയും പരിഭാവങ്ങലോട്ടുമേ


നിണത്താലെഴുയിരുന്നു നീരണിയിക്കുമാ


പ്രണയ കാവ്യങ്ങളോക്കവേ


പലപ്പഴായി നിനക്കായ് മാത്രമായി


ഒരുക്കിയിരുന്നു വീടും മുറ്റവും സുഗന്ധം


പരത്തുമാ പൂക്കളാല്‍ തീര്‍ത്തൊരു


പരവതാനി നിന്നെ സ്വീകരിക്കുവാനായി ഒരുങ്ങവേ


സമയ ചക്രത്തിന്റെ കറക്കത്തിലായ് കാലങ്ങളൊക്കെ


കടന്നുയകന്നതു നോക്കിനില്‍ക്കെ


സ്നേഹത്താല്‍ മുറിവുകള്‍ നികരവേ


നീയും ഒരുങ്ങി കഴിഞ്ഞു കാലമാകുമാം രഥം


നീങ്ങുവാന്‍ സമയമായല്ലോ


ചോദിക്കുന്നു ഞാനിത്തിരി നേരം


തരുവാന്‍ കഴിയുമോ നിനക്ക് നിന്‍


സമയ സമ്പാദ്യത്തില്‍ നിന്നുയല്‍പ്പമായി


കടന്നകന്നു പോയ കാലങ്ങളില്‍ നിന്നുമങ്ങു


അളന്നുയെടുത്തു കൊള്ളട്ടെയോ


നമ്മള്‍ തന്‍ കണ്ടു മുട്ടലുകളും പിരിഞ്ഞയകന്ന ദിനങ്ങളും


ഓരോ നാഴികകളും അത് തീര്‍ത്ത അനുഭുതികളും


പ്രണയ പരിഭവം നിറഞ്ഞയകന്ന വിനാഴികളതു ചേര്‍ന്ന്


അടുപ്പിക്കും നിമിഷങ്ങളുമൊക്കെ നിനക്കായി ഞാന്‍


നേരുന്നു നന്മകളായിരമായിരമായിയങ്ങ്


സ്വപ്നങ്ങളുടെ ലോകത്തിലേക്ക് സുന്ദരമാം


അനുഭുതികളിലേക്കു കൈ പിടിച്ച് ഉയര്‍ത്തി കൊണ്ടിതാ


പോകുവാനായി പുതിയ ബന്ധങ്ങളും


ബന്ധവ സ്വപ്ന മന്ദിരങ്ങളും തീര്‍ത്തിടുന്നിതായിപ്പോള്‍


ഇന്നു നാമിരുവരും ദിശ മാറിയ പഥികരായി തീര്‍ന്നുവല്ലോ


വിരസമായി വിരഹമായിയലക്ഷ്യ മായി ഒഴുകുമീ


ഓര്‍മ്മകളെ ഹോമിച്ചിടാം മീ മറവിതന്‍ അഗ്നിയില്‍


തുടരട്ടെ ഞാനിനിയുമി യാത്ര , സന്ധ്യതന്‍ തെരുവിലെ


അണയുന്ന വഴി വിളക്കിനടിയിലുടെയങ്ങകലേക്ക്


അന്ധകാരമാമന്ത്യം കുറിക്കുമി യവനികക്കുള്ളിലേക്ക്

Comments

അരുതാത്തതെന്റെ ആശ
അതറിയുന്നെതെന്‍ നിരാശാ
അറുണാഭു ചൂടിയണയും
അനുരാഗമേ വേണ്ട വേണ്ട
Anonymous said…
യാത്രാമൊഴി മനോഹരമായി...കവിത ഇഷ്ടപ്പെട്ടു...
ഓര്‍മ്മകളെ ഹോമിച്ചിടാം മീ മറവിതന്‍ അഗ്നിയില്‍
Lipi Ranju said…
നല്ല കവിത.... ഇഷ്ടായി

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ