Tuesday, April 12, 2011

ആഡംബരം

ആഡംബരംകുലം കുത്തി ഉഴുകിയിതാ
കാലത്തിന്‍ കോലം മാറി മറിഞ്ഞു
പഴമയിലേക്കു പോകുകയോ
ഇണയെ ആകര്‍ഷിക്കുവാന്‍
ഇന്നുമിന്നലേയും തുടങ്ങിയതല്ലയിത്
അനാദിയില്‍ തുടങ്ങി ഇന്നും
ആടമ്പരമാര്‍ന്ന ചമയങ്ങളൊക്കെ.
പച്ച വെള്ളം പോലെ ഒഴുക്കുന്നു പണമിന്നു
പച്ച കുത്തി ശരീര ഭാഗങ്ങളിലായി
കാട്ടി നടക്കുന്നു യുവതി യുവാക്കള്‍
കച്ച കപടമാക്കി മാറ്റി കാശ് കൊയ്യുന്നു
മുന്‍കുട്ടി ചീട്ടെടുത്ത്‌ കാത്തിരുന്നു
രണ്ടും മുന്നും മണിക്കുറുകളുടെ
നീറ്റലുകള്‍ സഹിക്കുന്നു പിന്നെയും
വേദന സംഹാരിയായ് മരുന്നും ലേപനം പുരട്ടി നടക്കുന്നു കുറെ നാളേക്ക്
കാഴ്ച വസ്തു വാക്കി ശരീര ഭാഗത്തെ കാട്ടി
വീണ്ടും ആണുങ്ങളതാ കാതു കുത്തി
മുടി നീട്ടി നടക്കുമ്പോള്‍ ,പെണ്ണുങ്ങള്‍ മുടി
മുറിച്ചു മുന്നേറുന്നു ,ഇതാണോ പരിഷ്ക്കാരം
കലികാല വൈഭവം അല്ലാതെയെന്തു
പറയേണ്ടു ശിവ ശിവ

2 comments:

Anonymous said...

പച്ചകുത്തിയത് കാണുമ്പോള്‍ ശരിക്കും അറപ്പ് തോന്നാറുണ്ട്...നല്ല ആശയം..നന്നായി പറഞ്ഞു...

ചന്തു നായര്‍ said...

നന്നായി..ഇന്നത്തെ യുവത്വത്തിന്റെ പരിച്ഛേതം..