മാറണമിനിയും

മാറണമിനിയും



ഉലയുതിയുലയുന്ന കൊല്ലനും
ഉമിതീയൂതി ഉരുകുന്ന തട്ടാനും
മൂശയിലിട്ടു മുന്നം പിന്നം നോക്കാതെ വാര്‍ക്കും മൂശാരിയും
മൂവന്തിയോളം മുറ്റം വെട്ടുമാശാരിയും
തല്ലി തല്ലി അലക്കും വണ്ണാനും
തമ്മില്‍ തമ്മില്‍ മാറി മരം കയറും തണ്ടാനും
ചെണ്ടയില്‍ താളം തല്ലി വയറു നിറക്കും മാരാനും
ചെത്തി കൊട്ടി കള്ള് എടുക്കും ചെത്തുകാരനും
കൈയ്യും കാലും കഴുത്തും കീശയും വെട്ടിത്തുന്നും തുന്നല്‍ക്കാരനും
പദങ്ങള്‍ കൊണ്ടു പദമാടി പതിരു തിരിക്കും പാവമാം കവിയും
പാദങ്ങള്‍ നിണ മണിയും വരെയൊടിയലയും അഞ്ചല്‍ക്കാരനും
കശേരി നുറുങ്ങും വരെ പാടത്ത് പണി എടുക്കും കര്‍ഷകനും
കഷ്ടപ്പെട്ട് കാലം കഴിക്കുമീവര്‍ തന്‍ കര്‍മ്മ ധര്‍മ്മങ്ങളെ
അളക്കാനിന്നുമന്നും അധികാര ദാഹികള്‍ക്ക്
അളയോലുംതെല്ലും ആധിയില്ലല്ലോ
ഇവരുടെ വ്യാധി മാറ്റിടുവാനതിനു
ഇവിടെയിനിയും പല പുന പ്രതിഷ്ടകയും നടത്തിടുവത്തിനു
പുത്രന്‍മാരെയും പുത്രിമാരെയും പെറ്റു പോറ്റുവതിനു
ഭാസുരമാമി ഭാരത ഭൂമിയിയിലുള്ള
ഭാരാതാംബമാര്‍ ശ്രമിച്ചീടേണം
വന്ദേമാതരം  



Comments

മാറണമിനിയും.......... theerchayaayum
മാറണമിനിയും.......... theerchayaayum

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ