എന്റെ വാക്കുകള്‍

എന്റെ വാക്കുകള്‍




എന്റെ വാക്കുകളെ ജീവിക്കാന്‍ വിടുക






ഏല്‍പ്പിക്കും ചിലപ്പോള്‍ മുറിവുകളെങ്കിലും






അവ താണ്ടി വരും വഴികളെതെന്നോ






ശീതോക്ഷണവും ധമനികളെ മരവിപ്പിക്കും






ശീതക്കാറ്റും ഊഷണ തീക്ഷണതയെറിയതും






കല്ലും മുള്ളും കരി നാഗങ്ങളും വിഹരിക്കും






കണ്‍മദ സമാന ഹൃദയത്താലുമുള്ളവന്‍






ചുണ്ടത്തു അലക്കി തേച്ച






ചുളുങ്ങാത്ത ചിരിയുമായി






കരം ഗ്രസിച്ചു ഇല്ലായിമ്മയറിയുകില്‍






കഴുത്തു ഞെരിച്ചു പാതാളത്തിലേക്കു തള്ളുമാറു






നോവിക്കാന്‍ മടിക്കാത്തയിവരുടെ






നാവിനെയടക്കുമി വാക്കിനെ അതിന്‍ വഴിക്കു വിടുക








Comments

കവിത വായിച്ചു. വളരെ ഇഷ്ടായി.

അഭിനന്ദനങ്ങള്‍!

www.chemmaran.blogspot.com
Anees Hassan said…
എന്റെ വാക്കുകളെ ജീവിക്കാന്‍ വിടുക .....
..


ഇതൊരു വിടുതല്‍ പ്രഖ്യപനമാണോ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “