Saturday 23 April 2011

പാപികളിന്നും

പാപികളിന്നും  






പീലാതോസിന്‍ കോടതിക്കു മുന്നില്‍ വച്ചും


പുണ്യ പാപങ്ങള്‍ തന്‍ കണ്ണുകള്‍ തമ്മിലിടഞ്ഞു


പശ്ചാതാപ വിവശനെങ്കിലും വാങ്ങിയ വെള്ളി കാശവനെ


പ്രലോഭനത്താല്‍ സന്തോഷവാനാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു


രക്തത്തിന്‍ വിലയാല്‍ അക്കല്‍ദാമ തരിശായി കിടന്നു


ഗോൽഗുഥാ മലയിലെ തലയോട്ടികള്‍ ആര്‍ത്തു ചിരിച്ചു


കുരിശും മേറ്റി കൊണ്ട് ഉള്ളയത്രകളില്‍ ചാട്ടവാറുകള്‍ക്കും


അതു വിശി അടിക്കുന്നവനും നൊമ്പരങ്ങളുടെ കയിപ്പുകള്‍ ഏറുമ്പോഴും


പിതാവിനെ വിളിച്ചു പാപികള്‍ക്കു മുക്തി നല്‍കണേ എന്ന് വിളിച്ചു


അപേക്ഷിക്കുംപോഴും തന്റെ വേദനയെ പറ്റി ഒന്നുമേ പറയാതെ


മോക്ഷമാര്‍ന്ന ദിനമാം ഈസ്‌റ്ററിന്റെ പ്രസക്തിയറിയാതെ


കൊണ്ടാടുന്നു ഒരു പറ്റം പാപികളിന്നും  

2 comments:

SHANAVAS said...

ഈസ്ടറിന്റെ പ്രസക്തി അറിയാതെ കൊണ്ടാടുന്നു പാപികള്‍ ഇന്നും.ശക്തമായ വരികള്‍.

ചെമ്മരന്‍ said...

നല്ല വരികള്‍!
നല്ല കവിത!
ആശംസകള്‍!