യാത്ര തുടരാം

യാത്ര തുടരാം


സത്യവും നീതിയും
വിശ്വാസങ്ങളും
അനുഷ്ടാനങ്ങളും
നിഷ്ടകളുമടങ്ങുന്ന
ആസ്ത്ര ശസ്ത്രങ്ങളെ
മാറാപ്പിലെറ്റി നടന്നിട്ട്
കാര്യമില്ലയെല്ലാം
ശമി*വൃക്ഷത്തിലോളിപ്പിക്കാം
കാലത്തിനുതകുന്ന രീതിയിലിനി

അജ്ഞാതവാസം തുടങ്ങാം
വരുമാ വിജയ ദശമി കാത്തു നടക്കാമിനിയി
യുഗമെത്ര നാള്‍ തുടരുമെന്നുമാറിയാതെ


++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++


* ശമി =പാണ്ഡവര്‍ അജ്ഞാതവാസം തുടാരുന്നതിനുമുന്‍പ് ആസ്ത്ര ശാസ്ത്രങ്ങള്‍ ഒളിപ്പിച്ച വൃക്ഷം
++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
കാലിലെ തേഞ്ഞ ചെരുപ്പും
ചുമലിലെറ്റിയ ജീവിത ഭാരവും
ചുമന്നു ഭാഗ്യത്തിന്റെ വഴിയെ
അളന്നുയറിയാതെ മുന്നേറുന്നു
അലിഞ്ഞു ചേരുമി പഞ്ചഭൂത കുപ്പായങ്ങളിലെ
ഊടും പാവും ഇഴ വിട്ട് അകലും വരെ ഈ യാത്ര
==========================================================================

ഈ ജല ഛായാ ചിത്രം വരച്ചത് ഞാന്‍ തന്നെ

Comments

SHANAVAS said…
ഒന്നിനൊന്നു നന്നാകുന്നുണ്ട് കവിയൂരെ,ഇപ്പ്രാവശ്യം വരയും വരികളും.
നല്ല വര !.. ഭാവനയും വാക്കുകളും കൂടുതല്‍ നന്നായി.

അജ്ഞാതം എന്നാണോ ഉദ്ദേശിക്കുന്നത്? അതോ അജ്ഞാനം എന്നോ?

രണ്ടിലും അര്‍ഥം അത്രക്കങ്ങോടു വ്യത്യാസം വരുന്നുണ്ടേ !....
grkaviyoor said…
'അജ്ഞാത' മാണ്‌ തിരുത്തിയിട്ടുണ്ട് നന്ദി

വായിച്ചു അഭിപ്രായങ്ങള്‍ നല്‍കിയതിനും നന്ദി
Anonymous said…
നല്ല കവിത..കുറച്ചു വരികളില്‍ കൂടുതല്‍ പറഞ്ഞിരിക്കുന്നു....ചിത്രവും നന്നായി...

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ