ക്രിക്കറ്റും നമ്മളു൦

ക്രിക്കറ്റും നമ്മളു൦




നുറ്റിഇരുപത്തൊന്നു കോടിയുടെ പ്രാത്ഥന ഫലിച്ചു


മുംബൈ വാങ്കടെ സ്റ്റേഡിയത്തില്‍ ഷാമ്പയിന്‍മഴപെയ്തു


അഭിമാനിക്കാന്‍ ഒരല്‍പ്പം മലയാളിക്കുമുണ്ടേ പറയാന്‍


അതില്‍ പങ്കു കൊണ്ട ഒരു മര്‍ക്കടമുഷ്ടി നമ്മുടെ നാട്ടുകാരനല്ലോ


നാടായ നാട്ടിലെല്ലാം ആഘോഷങ്ങളുടെ മുഴക്കത്തില്‍


കേരള പോലീസിന്റെ ലാത്തിക്ക് അല്‍പ്പം പണിയേറി


സന്തോഷത്തിന്‍ തിരി തല്ലികെടുത്തി ക്രിക്കറ്റ് വെറിയന്‍മാരുടെ


വിശക്കുന്നവനും  നാണം മറക്കാനും തല ചായിക്കാന്‍ ഇടമില്ലതവനും


സന്തോഷിച്ചു എന്ന് അറിയുമ്പോള്‍ ജാനാതിപത്യ


രാഷ്ട്രത്തിനു അഭിമാനിക്കാന്‍ വേറെയെന്തു ഉണ്ടു ആശ്വാസം


അഴി മതിയില്‍ മുങ്ങി കുളിക്കുമ്പോള്‍ കളികളെ


അതിര്‍ത്തി തര്‍ക്കവുമായി കുട്ടികുഴച്ചു പാവം ജനത്തിന്റെ


കണ്ണുകെട്ടി മഷി പുരട്ടി അധികാരത്തില്‍


തുടരാനുള്ള വെമ്പല്‍ അല്ലാതെന്തു പറയേണ്ടു

എങ്കിലും നമ്മുടെ അഭിമാനം കാത്ത ഇന്ത്യന്‍ ടീമിന് ആശംസകള്‍



Comments

SHANAVAS said…
നമ്മുടെ ടീം ഇന്ത്യയ്ക്ക് അഭിവാദനങ്ങള്‍.പക്ഷെ കവിയൂര്‍ പറഞ്ഞു വെച്ചതും ആലോചന വിഷയം തന്നെ.
Anonymous said…
ഇന്ത്യയുടെ വിജയത്തില്‍ അഭിമാനവും സന്തോഷവുമുണ്ട്...പക്ഷെ കളിയെ രാഷ്ട്രീയലാഭത്തിനു ഉപയോഗിക്കുന്നതിനോട് വെറുപ്പുണ്ട്...അനാവശ്യമായി കളിക്കാരെ സമ്മര്‍ദത്തില്‍ ആക്കാന്‍ മാത്രമേ ഇത് ഉപകരിക്കൂ...

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ