Friday, April 1, 2011

നിങ്ങള്‍ അറിയോമോ അവളെ

നിങ്ങള്‍ അറിയോമോ അവളെഅതെ ഈ വഴിയെ വന്നുവോ
ഞാന്‍ തേടും "നീ "എന്നവള്‍
അവള്‍ക്കായി ജന്മ ജന്മങ്ങളായി അലയുന്നു
ആഴിയുടെ അപ്പുറത്തോ അഴിയുള്ള ജാലകത്തില്‍
കണ്ടൊരു മുഖമോ ,തിരക്കില്‍ കണ്ടമുഖങ്ങളില്‍ ഒന്നിലും
കണ്ടില്ലവളെ അവളുടെ നിറം കറുപ്പോ വെളുപ്പോ
സൂര്യനോടും ചന്ദ്രനോടും താരകങ്ങലോടും തിരക്കി
അവരും തേടുന്നു പകലും രാത്രിയുമായി
എല്ലാവരും സഹതപിക്കുന്നു എന്നോടു
ഒരുനാള്‍ കണ്ടെത്തും എന്ന പ്രതാശയോടെ
ജീവിക്കുന്നു ,നിങ്ങളും എന്നെ അറിയിക്കുമല്ലോ
അവളെ കണ്ടെത്തുകില്‍No comments: