Friday, April 15, 2011

കാലത്തിന്‍ ദൃഷ്ടി കോണുകള്‍

കാലത്തിന്‍ ദൃഷ്ടി കോണുകള്‍ദൃഷ്ടി പദങ്ങലാകെ ഒന്ന് ചിമ്മി മറയുമ്പോള്‍


എവിടെയോ കണ്ണി ചേരാത്ത യുവത്തിന്‍ തുടുപ്പുകള്‍


അല്‍പമാര്‍ന്ന നഗ്നത മറക്കും വസ്ത്രത്തിന്‍ തുണ്ടുകള്‍


പ്രദര്‍ശിപ്പിക്കുമ്പോളെറിടുമോ അഴകത്രയും എപ്പോഴും


ഭാവന ചിറകുവിടര്‍ത്തുന്നു ഉടഞ്ഞു അമറന്ന നീര്‍കുമളകള്‍


ഈ ഭ്രാന്തന്‍ ചിന്തകള്‍ എഴുതാതെ ഘന ഗര്‍ഭം പേറുന്നു


ഇന്നു പല മനസ്സുകളിലും അതാണല്ലോ ഭവിഷത്തുകളുടെ


വിത്തു വളരുന്നതെപ്പോഴാണോ അത് നിറം കാട്ടി വിഷം പരത്തുക


നിദ്രക്കുമുമ്പും പിന്‍മ്പുമായി കാട്ടുമി ഞരമ്പുകളുടെ പിരിമുറുക്കങ്ങള്‍


എങ്ങോട്ടേക്കാണി കാലത്തിന്‍ ചുവടുവെപ്പ്‌ ഒന്നുമേ അറിയുകയില്ലല്ലോ

No comments: