വളര്‍ച്ചയെത്രത്തോളം

വളര്‍ച്ചയെത്രത്തോളം




സാക്ഷരതയുടെ സാക്ഷാ തുറന്നു
സ്വന്തം ദൈ വത്തിന്റെ നാട്ടുകാരിവരുടെ
ജാതി മത ചിന്തകള്‍ക്കതീതമെന്നു
കരുതുന്നയിവരുടെ കല്യാണ പത്ര
പരസ്യങ്ങളിലേക്ക് പ്രാതേ
ഞാനറിയാതെ വായിച്ചു പോയി
തല വാചകങ്ങള്‍ ഉച്ചത്തിലായി


"വിളക്കിത്തല നായര്‍ സുന്ദരി "




"ഇഴവ സുന്ദരി ചൊവ്വാ ദോഷം "



"മണ്ണാന്‍ യുവതി "



"മുസ് ലിം യുവതി വിധവ "




"കോടികള്‍ ആസ്തിയുള്ള നായര്‍ "



"വിശ്വ കര്‍മ്മ തട്ടാന്‍ സുന്ദരി "



"ക്രിസ്ത്യന്‍ വിധവ "

 "ആശാരി സുന്ദരി "


ബ്രാഹ് മിൺ സുന്ദരി "


"ധീവര സുന്ദരി ഡിഗ്രി "




പിന്നെ ജാതി മതവും വേണ്ടാത്തവര്‍ ആരുമേയില്ല

"ജാതി ഭേദം മതദ്വേഷം


ഏതുമില്ലാതെ സര്‍വ്വരും


സോദരത്വേന വാഴുമി


മാതൃകാ സ്ഥാനമാണിത് "എന്നതുയെന്നു
ഞാന്‍ മറന്നു പോയല്ലോ
നോക്കണേ നമ്മുടെ വളര്‍ച്ച





Comments

SHANAVAS said…
G.R.,This is the reality.Everybody is trying to keep his cast and creed intact even in this modern time.
വളരെ നന്നായി... ചെറിയ ബിംബങ്ങളിൽ ജാതിമത ചിന്തകളെകുറിച്ച് വ്യക്തമായിപറഞ്ഞിരിക്കുന്നൂ..പുതിയ രീതി..എല്ലാ ഭാവുകങ്ങളും

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ