Tuesday, April 26, 2011

അയലത്തെ അന്ത്യം

അയലത്തെ അന്ത്യം


സഹ മുറിയന്റെ കണ്ടു പിടുത്തത്തിലുടെ


അടുത്തുള്ള ഫ്ലാറ്റിലെ ജാലക സുന്ദരിയുടെ


പകര്‍ന്നാട്ടത്തിന്‍ ചുരേറിയ കഥകള്‍ക്കു


വര്‍ണ്ണ ചിറകു വിടര്‍ന്നു പറന്നു ഉയര്‍ന്നത്


ജീവിക്കാന്‍ വേണ്ടിയോ അതോ


ജീവിതം ആഘോഷിക്കപ്പെടനോ


കിടക്ക വിരി മാറുംപോലെ നിത്യവും


പലരാല്‍ വിരിച്ചകന്നു പോയികൊണ്ടിരുന്നു


ഒരു നാള്‍ കണ്ടു വെളറി വെളുത്തു


തുണിയില്‍ ചുറ്റിയ കൗമാര്യം നാലാള്‍ തോള്‍


കൊടുത്തു ,തലക്കല്‍ മുന്നേറുന്ന മണ്‍ പാത്രത്തിലെ


പുക മറയില്‍ ,"രാം നാം സത്യഹൈ..." എന്ന മന്ത്ര ധ്വനിക്കിടയിലുടെ


അവളെ തേടിയെത്തുന്ന കണ്ണുകളെ തിരഞ്ഞു കൊണ്ടിരിന്നു


ഞാനും സഹ മുറിയനും

2 comments:

sm sadique said...

കവിത അസ്സലായി
ചില ദുരൂഹതകൾ നിഴലിക്കുന്നു.

bindugopan said...

pakarnnattam kandu rasichavar... alle