പ്രണയവും ഓര്‍മ്മയായ്

പ്രണയവും ഓര്‍മ്മയായ്




കൈയ്യില്‍ കിട്ടിയ പ്രസാദവുമായ്


കണ്ണടച്ചു പ്രാര്‍ത്ഥിച്ചു


അമ്പലപ്പടിയിറങ്ങവേ നെറ്റിക്കും പിന്നെ


അമ്മയെ മറക്കാതെ ഇരിക്കുവാന്‍


തുണ്ട കുഴിയിലുമായ് ചന്ദനവും പുരട്ടി


തിരുകി കാതിന്‍ പുറകില്‍ തുളസി പുഷ്പവും


പിന്നില്‍ നിന്നും കേള്‍ക്കുമാ കിളി


കൊഞ്ചലിനു കാതോര്‍ക്കവേ


മൗന മെന്ന പക്ഷി ചിറകു വിടര്‍ത്തി


പറക്കും പോലെയായ് കേള്‍ക്കായി


പാദ സ്വരത്തിന്‍ കിലുക്കവും


പാവാടയുടെ പരിഭവ മാര്‍ന്ന ശബ്ദവും


അറിയാതെ തിരിഞ്ഞു നോക്കിയപ്പോളതാ


കണ്ണുകള്‍ തമ്മിളിടയവേ മിടിക്കുന്ന


നെഞ്ചിലെ ഇടക്ക ധീര സമീതെ യമുനാതീരേയെന്ന


പദത്തിനോപ്പം താളം തല്ലി


പറയുവാന്‍ ഏറെ കരുതിയ


വാക്കുകളറിയാതെ എങ്ങോ


മുള്ളുകളായ് കുത്തി മുറിവേല്‍പ്പിച്ചു


കൈ വിട്ട് പൂവിട്ടു പറന്നുയകലും


ചിത്ര ശലഭം കണക്കെ മറഞ്ഞുയകന്നു


പോയ അവളിന്നും മനസ്സില്‍


ഒറ്റകമ്പി നാദമായ്


ഒറ്റ തിരിയിട്ട നിലവിളക്കിന്‍ തിരി പോല്‍


എരിഞ്ഞു കൊണ്ട് കരും തിരിയായ് കെട്ടയണഞ്ഞു


എങ്കിലും ഓര്‍ക്കാത്ത നാളിതു വരെയുമില്ല


എന്‍ പ്രണയ തടാകത്തിലെ


ആദ്യമായ് വിരിഞ്ഞ പൂവേ


പറയാന്‍ മറന്നവ ഇനിയെന്‍


വരികളിലുടെ ഓര്‍ക്കട്ടെ നിനക്കായ്

Comments

Anonymous said…
പ്രണയകവിത നന്നായിട്ടുണ്ട്... അമ്പലങ്ങളിലെ സ്ഥിരം കാഴ്ചയാണ് ഇവയെല്ലാം..പ്രണയിക്കാന്‍ വേണ്ടി മാത്രം അമ്പലങ്ങളില്‍ വരുന്നവരാണ് മിക്ക ചെറുപ്പക്കാരും...കൊള്ളാം..latteast

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “