ധർമ്മസ്ഥല നിവാവാസ

ധർമ്മസ്ഥല നിവാവാസ 
മഞ്ജുനാഥ ഭഗവാനെ 
ശരണം ശരണം 
മമ ദേവ ദേവ 

നിൻ സന്നിധിയിൽ 
വന്നു കൈകൂപ്പുമ്പോൾ 
മനസ്സ് ഒരു കൈലാസമായി 
മാറുന്നു വല്ലോം ഭഗവാനെ 

ധർമ്മസ്ഥല നിവാവാസ 
മഞ്ജുനാഥ ഭഗവാനെ 
ശരണം ശരണം 
മമ ദേവ ദേവ 

ഹൈമവതീപതേ 
ഹിമഗിരി വാസ 
ഹനിക്കുക എന്നിലെ 
അഹന്തയെല്ലാം ഭഗവാനെ 

ധർമ്മസ്ഥല നിവാവാസ 
മഞ്ജുനാഥ ഭഗവാനെ 
ശരണം ശരണം 
മമ ദേവ ദേവ 

പരശുരാമനു ദർശനം നൽകി 
നീ പാർവതി സമേതനായി 
നീ തന്നെയല്ലോ കദ്രിയിൽ വാഴും 
ശ്രീ മഞ്ജുനാഥ ഭഗവാനെ 
മനോഹര രൂപനെ
മമ സംങ്കടമെല്ലാമകറ്റുക ഭഗവാനേ

ധർമ്മസ്ഥല നിവാവാസ 
മഞ്ജുനാഥ ഭഗവാനെ 
ശരണം ശരണം 
മമ ദേവ ദേവ 

ജീ ആർ കവിയൂർ
02 02 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “