കാണാൻ കൊതിയെറെ...

കാണാൻ കൊതിയെറെ... 

രാപ്പാടി പാടും കിനാവിൽ 
നിലാവിൽ കണ്ടു നിൻ മുഖം 
നിറപുഞ്ചിരി തൂകുന്ന അഴകേ 
കാണാൻ കൊതിക്കുന്നു മുത്തേ 

മുല്ല പൂവിന് മണമുള്ള നിന്നെ 
മനസ്സിലോർത്തുകൊണ്ട് 
നിദ്രയില്ലാ ദിനങ്ങൾ കടന്നു
നീ മാത്രം എന്തേ വന്നില്ല 

അണയാത്ത മോഹമുള്ളിൽ 
വിരഹം നോവായി പടർന്നു 
നിനക്കായി പാടുന്നു വീണ്ടും 
മധുര നോവിന്റെ ഇശലുകൾ 

രാഗാർദ്രമായ് നിറഞ്ഞു
മനസ്സിൽ നീ മാത്രമായി 
വസന്തത്തിൻ നിറമുള്ള 
നിന്നെ കാണാൻ 
കൊതിയേറെയായി പൊന്നേ 

ജീ ആർ കവിയൂർ
19 02 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “