നിന്നെ കുറിച്ചുള്ള
എൻ നെഞ്ചിലെ വെളിച്ചത്തിൽ
നറു പുഞ്ചിരിയാലെ നിറച്ചു
കനവിൻ്റെ നിലാവായ് വന്നു
മോഹത്തിൻ പീലികൾ തന്നു
കുളിർ പകർന്നകന്ന് പോയ്
ഇനിയെന്ന് കാണുമെന്ന്
അറിയാതെ ഓർത്തു ഞാൻ
നിൻ സാമീപ്യ സുഗന്ധത്തിനായ്
കഴിയുന്നു ഈ ഏകാന്ത തീരത്ത്
ഒരു വേഴാമ്പൽ മാനസനായ്
വരും ജന്മങ്ങൾ പലതും
ജീവിത വഴിയിലെന്ന്
വല്ലാതെ ആശിച്ചു പോകുന്നു
മിഴികൾ നിറഞ്ഞു തുളുമ്പി
മൊഴികളിൽ വിരിയുന്നതോക്കെ
നിന്നെ കുറിച്ചുള്ള ഗീതങ്ങൾ മാത്രം
ജീ ആർ കവിയൂർ
27 02 2024
Comments