വാഴ്ക വാഴ്ക
വാഴ്ക വാഴ്ക
വാഴ്ക വാഴ്ക ഗണത്തിന് അധിപനാം ഗണപതി വാഴ്ക
വാഴ്ക വാഴ്ക മന്ത്രമുതുർക്കാൻ ത്രാണിയേകും സരസ്വതി ദേവിയും വാഴ്ക
വാഴുക വാഴുക ദൈവ ശിരോമണിയാകും
അഗസ്ത്യനും വാഴ്ക
വാഴ്ക വാഴ്ക ക്രോധത്തിൻ മൂർത്തിയാം ഭാർഗവ രാമനും വാഴ്ക
വാഴ്ക വാഴ്ക ത്യാഗത്തിൻ മൂർത്തിയാകും ശ്രീ രാമചന്ദ്രനും വാഴ്ക
വാഴ്ക വാഴ്ക ധർമ്മത്തിന് ആത്മാവാം ശ്രീ കൃഷ്ണ പരമാത്മാവും വാഴ്ക
വാഴ്ക വാഴ്ക ഗണത്തിൻ അഗ്രഗണ്യനാം ഗണികനും വാഴ്ക
വാഴ്ക വാഴ്ക നാദമുറങ്ങും ഒറ്റക്കമ്പി വീണയും വാഴുക വാഴ്ക
വാഴ്ക വാഴ്ക എഴുത്താണി തുമ്പിൽ ഉറങ്ങും കാവ്യ ശകലങ്ങളും വാഴ്ക
വാഴ്ക വാഴ്ക പത്തുമാസം ചുമന്ന വയറിനു ഉടമയാർന്ന അമ്മയും വാഴ്ക
വാഴ്ക വാഴ്ക വയറ്റാട്ടി തള്ളയും വാഴ്ക
വാഴ്ക വാഴ്ക അച്ചു കുത്തി പിള്ളയും വാഴ്ക
വാഴ്ക വാഴ്ക ക്ഷമമാർന്ന ഭൂമി ദേവിയും വാഴ്ക
വാഴ്ക വാഴ്ക അഷ്ടദിപാലകരും വാഴുക വാഴ്ക
വാഴ്ക വാഴ്ക ആകാശത്ത് പിരിയും രണ്ടു പൂക്കളം സൂര്യ ചന്ദ്രനും വാഴ്ക
വാഴ്ക വാഴ്ക വിദ്യ പകർന്നു നൽകിയ ഗുരുവും വാഴ്ക
വാഴ്ക വാഴ്ക എന്ന ഉറങ്ങുന്ന പരമാത്മ ചൈതന്യവും വാഴ്ക
ജീ ആർ കവിയൂർ
Comments